ETV Bharat / state

ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ

ഖത്തറിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് വിസ നൽകാമെന്ന് പറഞ്ഞ് ഇടനിലക്കാരൻ മുഖേന പണം തട്ടിയെടുത്തത്

visa fraud in kollam  ജോലി തട്ടിപ്പ്  ജോലി തട്ടിപ്പ് കൊല്ലം
ജോലി
author img

By

Published : Dec 24, 2019, 2:52 PM IST

Updated : Dec 24, 2019, 4:03 PM IST

കൊല്ലം: ചടയമംഗലത്ത് വിദേശ തൊഴിൽ നൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. 20 പേരിൽ നിന്നായി 50 ലക്ഷം രൂപ തട്ടിയെടുത്ത ഇടനിലക്കാരനെയാണ് ചടയമംഗലം സിഐ സാജു എസ്. ദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. ഇടമുളക്കൽ സ്വദേശി നിയാസാണ് (28) അറസ്റ്റിലായത്. ഒരു വർഷം മുമ്പായിരുന്നു കേസിന് ആസ്‌പദമായ സംഭവം.

ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടൽ; പ്രതി പിടിയിൽ

ഖത്തറിൽ ജോലി നോക്കുന്ന ഒരു സ്ത്രീയാണ് വിസ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തത്. പണം വാങ്ങി നൽകിയ ഇടനിലകാരനാണ് നിയാസ്. റിട്ടയേഡ് എസ്ഐ ഉൾപ്പെടെയുള്ളവരാണ് വഞ്ചിതരായത്. മകന് ജോലി നൽകാമെന്ന് പറഞ്ഞാണ് റിട്ടയേഡ് എസ്ഐയുടെ കയ്യിൽ നിന്നും ഇവർ ഒരു ലക്ഷം രൂപ കൈപ്പറ്റിയത്. ചതിയാണെന്ന് മനസ്സിലാക്കിയപ്പോൾ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നൽകി. ഇതറിഞ്ഞ് നാട്ടിൽ ഉണ്ടായിരുന്ന സ്ത്രീ വിദേശത്തേക്ക് കടക്കുകയും ചെയ്തു. തുടർന്നാണ് ഇടനിലക്കാരനായ നിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ പ്രതി അറസ്റ്റിലായ വിവരം പൊലീസ് മറച്ചുവെച്ചെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Intro:ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ് പ്രതി പിടിയിൽBody:കൊല്ലം ചടയമംഗലത്ത് വിദേശത്ത് തൊഴിൽ നൽകാമെന്ന് പറഞ്ഞു പറ്റിച്ചു ഇരുപതു പേരിൽ നിന്നും അൻപ്പതു ലക്ഷം രൂപ കബളിപ്പിച്ച സംഘത്തിലെ ഇടനിലക്കാരനെ ചടയമംഗലം സിഐ സാജു എസ് ദാസ് നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.ആയുർ ഇടമുളക്കൽ സ്വദേശി 28 വയസ്സുള്ള നിയാസാണ് അറസ്റ്റ്ലായത്. ഒരു വർഷം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . ഖത്തറിൽ ജോലി നോക്കുന്ന ഒരു സ്ത്രീ വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച ആണ് ഇവരിൽ നിന്ന് പണം തട്ടിയെടുത്തത് .പണം വാങ്ങി നൽകിയ ഇടനിലകാരനാണ് നിയാസ്. റിട്ടയേഡ് എസ്ഐ ഉൾപ്പെടെ ഇയാൾ കബളിപ്പിച്ചു .മകന് ജോലി നൽകാമെന്ന് പറഞ്ഞ് റിട്ടയേഡ് എസ്ഐ യുടെ കയ്യിൽ നിന്നും ഇവർ ഒരു ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ചതിയാണെന്ന് മനസ്സിലാക്കിയ ഇവർ കൊല്ലം റൂറൽ എസ്പി ഹരിശങ്കറിനു പരാതി നൽകി.ഇതറിഞ്ഞ് നാട്ടിൽ ഉണ്ടായിരുന്ന സ്ത്രീ വിദേശത്തേക്ക് കടക്കുകയും ചെയ്തു. തുടർന്നാണ് ഇടനിലക്കാരനായ നിയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്ത വിവരം പോലീസ് ഒളിച്ച് വെക്കുകയും കൂടുതൽ പരാതിക്കാർ പരാതിയുമായി എത്തുന്നതിനുമുമ്പ് മാധ്യമങ്ങളിൽ നിന്ന് പോലും ഇയാളെ ഒളിപ്പിച്ച് തന്ത്രപൂർവ്വം ആണ് പോലീസ് കോടതിയിലേക്ക് കൊണ്ടുപോയത് .ആദ്യം ചടയമംഗലം പോലീസിന് പരാതി നൽകുമ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന ആക്ഷേപം നിലനിൽക്കവെയാണ് മാധ്യമ പ്രവർത്തകരിൽ നിന്നും മറച്ചു പ്രതിയെ പ്രതിയുടെ ബദ്ധുക്കൾ നൽകിയ സ്വകാര്യ വാഹനത്തിൽ കൊണ്ടു പോയി കോടതിയിൽ ഹാജരാക്കിയത്.Conclusion:ഇ. ടി.വി ഭാരത് കൊല്ലം
Last Updated : Dec 24, 2019, 4:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.