ETV Bharat / state

'ഓക്സിജനി'ല്‍ സംസ്ഥാനം ഭദ്രം ; കൈത്താങ്ങായി കെഎംഎംഎല്‍

കെഎംഎംഎൽ ഓക്‌സിജൻ പ്ലാന്‍റില്‍ നിന്ന്‌ ദിനംപ്രതി ആറ്‌ ടൺ വീതം ദ്രവീകൃത ഓക്‌സിജനാണ് മെഡിക്കൽ ആവശ്യങ്ങൾക്കായി വിതരണംചെയ്യുന്നത്.

KMML in Chavara helps the health sector in the state during the Covid crisis  KMML  helps the health sector  Covid crisis  Covid  KMML in Chavara  കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് കൈത്താങ്ങായി കെഎംഎംഎല്‍  കൊവിഡ് പ്രതിസന്ധി  ആരോഗ്യ മേഖലക്ക് കൈത്താങ്ങായി കെഎംഎംഎല്‍  ആരോഗ്യ മേഖല  കെഎംഎംഎല്‍
കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് കൈത്താങ്ങായി കെഎംഎംഎല്‍
author img

By

Published : Apr 24, 2021, 3:28 PM IST

Updated : Apr 24, 2021, 3:54 PM IST

കൊല്ലം: കൊവിഡ്‌ രണ്ടാംതരംഗത്തിന്‍റെ പിടിയിലായ സംസ്ഥാനങ്ങൾ ഗുരുതര ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ സംസ്ഥാനത്തിന്‍റെ നില ഭദ്രം. പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎൽ ആരോഗ്യമേഖലയ്ക്ക്‌ നൽകിയത്‌ 981.84 ടൺ ഓക്‌സിജൻ. ദിനംപ്രതി ആറ്‌ ടൺ വീതം ദ്രവീകൃത ഓക്‌സിജനാണ് മെഡിക്കൽ ആവശ്യങ്ങൾക്കായി ഇവിടെ നിന്ന് വിതരണംചെയ്യുന്നത്.

ആറ് മുതൽ ഏഴ് ടൺ വരെയാണ്‌ പ്രതിദിന ഉത്പാദനം. പെസോ (പെട്രോളിയം ആൻഡ്‌‌ എക്‌സ്‌പ്ലോസീവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ)യുടെ നിർദേശാനുസരണം തിരുവല്ലയിലെ ഓസോൺഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ്ഗ്യാസ് എന്നീ മൂന്ന് ഏജൻസികൾക്കാണ് മെഡിക്കൽ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജൻ നൽകുന്നത്.

നൂതന സാങ്കേതികവിദ്യയിൽ ഊർജക്ഷമത കൂടിയ 70 ടൺ ഉത്പാദന ശേഷിയുള്ള ഓക്‌സിജൻ പ്ലാന്‍റ് 2020 ഒക്ടോബർ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഉദ്ഘാടനം ചെയ്തത്‌. 50 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രതിദിനം 63 ടൺ വാതക ഓക്സിജൻ കെഎംഎംഎല്ലിന്‍റെ ആവശ്യത്തിനായി വേണം. ഇത് കൂടാതെയാണ്‌ ദ്രവീകൃത ഓക്‌സിജന്‍റെ ഉത്പാദനം.

'ഓക്സിജനി'ല്‍ സംസ്ഥാനം ഭദ്രം ; കൈത്താങ്ങായി കെഎംഎംഎല്‍

കൂടുതല്‍ വായിക്കുക.... ഓക്‌സിജൻ കരുതലിൽ കേരളം മുന്നിൽ; ദിനംപ്രതി ഉപയോഗത്തിന്‍റെ ഇരട്ടി നിർമാണം

ഇതുവരെ ഉത്പാദിപ്പിച്ച ഓക്‌സിജൻ വിതരണം ചെയ്തതിലൂടെ 98,18,400 രൂപയുടെ വരുമാനം കമ്പനിക്കുണ്ടായി. കേന്ദ്രസർക്കാർ ഗസറ്റ്‌ വിജ്ഞാപനപ്രകാരം ദ്രവീകൃത ഓക്‌സിജൻ ടണ്ണിന്‌ 11,500 രൂപ വരെ വില ഈടാക്കാമെങ്കിലും കെഎംഎംഎൽ ‌ കുറഞ്ഞ വിലയ്‌ക്കാണ്‌ നൽകുന്നത്‌. സ്വയംപര്യാപ്തത കൈവരിക്കാൻ കെഎംഎംഎല്ലിന് കഴിഞ്ഞതായി ‌എംഡി ജെ.ചന്ദ്രബോസ്‌ പറയുന്നു.

സ്വകാര്യമേഖലക്കോ വിദേശ രാജ്യങ്ങൾക്കോ കെഎംഎംഎൽ ഓക്‌സിജൻ നൽകുന്നില്ല. ചെലവ് കുറയ്‌ക്കാനും ലാഭം മെച്ചപ്പെടുത്താനുമായി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് പുതിയ ഓക്സിജൻ പ്ലാന്‍റ് സ്ഥാപിച്ചത്. ഉത്പാദിപ്പിച്ച ഓക്‌സിജൻ ആരോഗ്യമേഖലയ്‌ക്ക് കൂടി നൽകാനായത് അഭിമാന നേട്ടമാണ്. ഇവിടെ നിര്‍മ്മിക്കുന്ന ദ്രവീകൃത നൈട്രജനും വിപണിമൂല്യമുണ്ട്‌.

Last Updated : Apr 24, 2021, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.