കൊല്ലം : കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ കേരളപുരം ജംഗ്ഷനില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. പുനുക്കന്നൂര്‍ ചിറയടി നീതു ഭവനത്തില്‍ നീതുവിനാണ് (28) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നീതുവിന്‍റെ ഭര്‍ത്താവ് അന്തപ്പന്‍ എന്ന വിക്രമനെ നാട്ടുകാര്‍ പിടികൂടി കുണ്ടറ പൊലീസിന് കൈമാറി.
കേരളപുരത്ത് ബസ് സ്റ്റോപ്പിന് സമീപം വച്ച് നീതുവിനെ വിക്രമന്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ നീതുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നീതുവിനും വിക്രമനും രണ്ട് കുട്ടികളുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് ഒന്നര വര്‍ഷം മുമ്പ് നീതു ഒരു ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് ശേഷം പലതവണ നീതുവിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് വിക്രമന്‍ അറിയിച്ചെങ്കിലും നീതു വഴങ്ങിയില്ല.
പഞ്ചായത്ത് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഇപ്പോഴും ഓട്ടോ ഡ്രൈവര്‍ക്കൊപ്പമാണ് നീതു കഴിയുന്നത്. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. മരം കയറ്റ് തൊഴിലാളിയാണ് വിക്രമന്‍.