കൊല്ലം: വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് ഉളിയനാട് ഈസ്റ്റ് വാർഡിൽ കൊയ്ത്തുത്സവം നടന്നു. ജനപ്രതിനിധികളും കർഷകരും ചേർന്നാണ് കൊയ്ത്തുത്സവം നടത്തിയത്. കൊവിഡ് കാലത്തെ മനുഷ്യൻ അതിജീവിക്കാൻ പഠിപ്പിച്ച പോലെ കാർഷിക സമൃദ്ധി സംസ്കാരം പഞ്ചായത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
പാടത്തെ ജ്യോതി നെൽവിത്തിന്‍റെ ആദ്യ കതിർ ബ്ലോക്ക് പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം കൊയ്തെടുത്തു.സാം കുട്ടി എന്ന കർഷകന്‍റെ എലായിലായിരുന്നു കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.പച്ചക്കറി കൃഷി, കിഴങ്ങുവിള കൃഷി, വാഴകൃഷി തുടങ്ങിയവയും പഞ്ചായത്തിന്‍റെ സഹകരണതോടെ ചെയ്തു വരുന്നുണ്ട്.