കൊല്ലം: ചെമ്മീൻ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധ. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ സാം നഗര്‍, നെല്ലിമൂട് പ്രദേശങ്ങളില്‍ വിൽപ്പന നടത്തിയ ചെമ്മീൻ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചിലർക്ക് ശരീരം മുഴുവന്‍ ചൊറിച്ചിലും തലവേദനയും അനുഭവപ്പെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. ഭക്ഷ്യവിഷബാധയേറ്റ കുട്ടിയുടെ മുഖം നീര് മൂടിയ നിലയിലാണ്. കുട്ടിയുടെ രക്ത പരിശോധനക്ക് ശേഷം മത്സ്യത്തില്‍ നിന്നുണ്ടായ വിഷബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
ചെമ്മീൻ കഴിച്ച് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷ ബാധ - ചെമ്മീൻ
ശരീരം മുഴുവന്‍ ചൊറിച്ചിലും തലവേദനയും അനുഭവപ്പെടുകയായിരുന്നു.
കൊല്ലം: ചെമ്മീൻ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേരടക്കം നിരവധി പേർക്ക് ഭക്ഷ്യവിഷ ബാധ. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ സാം നഗര്‍, നെല്ലിമൂട് പ്രദേശങ്ങളില്‍ വിൽപ്പന നടത്തിയ ചെമ്മീൻ കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ചിലർക്ക് ശരീരം മുഴുവന്‍ ചൊറിച്ചിലും തലവേദനയും അനുഭവപ്പെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരെ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു. ഭക്ഷ്യവിഷബാധയേറ്റ കുട്ടിയുടെ മുഖം നീര് മൂടിയ നിലയിലാണ്. കുട്ടിയുടെ രക്ത പരിശോധനക്ക് ശേഷം മത്സ്യത്തില്‍ നിന്നുണ്ടായ വിഷബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു.
കൊഞ്ചു ഭക്ഷിച്ച നിരവധിപേര്‍ ആശുപത്രിയില്‍: രണ്ടര വയസുകാരന്റെ ആരോഗ്യനില വഷളായി
വാഹനത്തില്‍ കൊണ്ടു വന്ന് വിൽപ്പന നടത്തിയ മത്സ്യം വാങ്ങി പാകം ചെയ്ത് ഭക്ഷിച്ച ഒരു കുടുംബത്തിലെ നാലുപേരടക്കം നിരവധിപേര്‍ ആശുപത്രിയിലായി. കുളത്തുപ്പുഴ സാം നഗര്‍, നെല്ലിമൂട് പ്രദേശത്തുള്ളവര്‍ക്കാണ് മത്സ്യം ഭക്ഷിച്ചതിനെ തുടര്‍ന്ന്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. രണ്ടു ദിവസം മുമ്പ് ഈ പ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിച്ച് വിൽപ്പന നടത്തിയ കൊഞ്ച് വാങ്ങി പാകം ചെയ്ത് ഭക്ഷിച്ചവർക്കാണ് ആരോഗ്യ പ്രശനങ്ങളുണ്ടായത്. പലര്‍ക്കും വയറിളക്കവും ചർദ്ദിയും ഉണ്ടായി. ചിലർക്ക് ശരീരമാസകലം ചൊറിച്ചിലും തലവേദനയും അനുഭവപ്പെട്ടു . ഇവര്‍ കുളത്തുപ്പുഴയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കു ശേഷം വീടുകളിലേക്കു മടങ്ങി. ചിലര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടര വയസുകാരന്‍റെ നില ഗുരുതരമാണ്. സാംനഗര്‍ കുറ്റ്യാടിയില്‍ വീട്ടില്‍ ബിച്ചു-അനിത ദമ്പതികളുടെ മകൻ ഏദൻ എസ്.ബിച്ചുവാണ് ഗുരുതരാവസ്ഥയിലുള്ളത്. കുട്ടിയുടെ മുഖം നീര് മൂടിയ നിലയിലാണ്. മുഖവും ശരീരഭാഗങ്ങളും ചൊറിഞ്ഞു പൊട്ടുകയാണ് . കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. കുട്ടിയുടെ രക്ത പരിശോധനക്ക് ശേഷം ആശുപത്രി അധികൃതരാണ് മത്സ്യത്തില്‍ നിന്നുണ്ടായ വിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. വാഹനത്തില്‍ എത്തിച്ച് വിൽപ്പന നാടത്തിയ കൊഞ്ചു വാങ്ങി പാകം ചെയ്ത് കഴിച്ചതു മുതലാണ് കുട്ടിക്കും വീട്ടുകാർക്കും ശരീരിക അസ്വസ്ഥത ഉണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു.
Conclusion: