കൊല്ലം: പുനലൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അമ്പത്തിയാറുകാരൻ അറസ്റ്റില്‍. കേളങ്കാവ് ആര്‍.പി.എല്‍ ചെക്ക് പോസ്റ്റിലെ ജീവനക്കാരനായ ജയരാജാണ് പുനലൂർ പൊലീസിന്‍റെ പിടിയിലായത്. അതിക്രമത്തിനിരയായ പെൺകുട്ടിയുടെ ശാരീരിക അസ്വസ്ഥത മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊതുപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പുനലൂർ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍ - പുനലൂര്‍ പീഡനം
പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു