ETV Bharat / state

മദ്യലഹരിയിലായിരുന്നയാൾ‌ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു - കേരള വാർത്ത

ആക്രമണത്തിൽ സുരേഷ് കുമാറിന്‍റെ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റു.

മദ്യലഹരിയിൽ യുവാവ്‌ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു  കൊല്ലം വാർത്ത  kollam news  കേരള വാർത്ത  drunkard man cut and injured his neighbor while intoxicated
മദ്യലഹരിയിലായിരുന്നയാൾ‌ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു
author img

By

Published : Jan 28, 2021, 4:26 PM IST

കൊല്ലം: മദ്യലഹരിയിലായിരുന്നയാൾ‌ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം അയിലറ പന്തടിമുകൾ തോലൂർ കിഴക്കേവീട്ടിൽ സാബുവാണ് അയൽവാസിയായ സുരേഷ് കുമാറിനെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ സുരേഷ് കുമാറിന്‍റെ മുഖത്തും കഴുത്തിലും ഗുരുതരമായി പരിക്കേറ്റു. മദ്യപിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാബു സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു.

മദ്യലഹരിയിലായിരുന്നയാൾ‌ അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചു

ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍റ്‌ ചെയ്തു. ഏരൂർ സി.ഐ സുബാഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തതും നിയമ നടപടികൾ പൂർത്തിയാക്കിയതും.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.