ETV Bharat / state

വാഹനപരിശോധനക്കിടെ അപകടം; കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം

സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോടും ഡിജിപി ലോക്‌നാഥ് ബെഹ്റ ആവശ്യപ്പെട്ടു.

കര്‍ശന നടപടി  കൊല്ലം വാഹനപരിശോധന  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ  കടയ്ക്കല്‍ വാഹനപരിശോധന  dgp action  kollam incident  kollam vehicle checking
വാഹനപരിശോധനക്കിടെ അപകടം; കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം
author img

By

Published : Nov 28, 2019, 5:04 PM IST

കൊല്ലം: കടയ്ക്കലില്‍ പൊലീസിന്‍റെ വാഹനപരിശോധനക്കിടെ വാഹനം നിയന്ത്രണം വിട്ട് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയോടും ഡിജിപി ആവശ്യപ്പെട്ടു. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. കടയ്ക്കലിലെ സംഭവത്തിൽ സിവില്‍ പൊലീസ് ഉദ്യോഗസ്ഥൻ ചന്ദ്രമോഹനെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാഹനപരിശോധനക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് യാത്രികനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞുവീഴ്‌ത്തുകയായിരുന്നു. വീഴ്‌ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ കിഴക്കുഭാഗം സ്വദേശി സിദ്ദിഖിനെ (19) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Intro:കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ വാഹനം നിയന്ത്രണം വിട്ട് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയോടും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കും.

കടയ്ക്കലിലെ സംഭവത്തിൽ ഒരു സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.Body:.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.