കൊല്ലം: മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കുളത്തൂപ്പുഴയില്‍ വരും ദിവസങ്ങള്‍ നിര്‍ണായകം. രോഗബാധിതരുമായി അടുത്ത് ഇടപഴകിയവരുടെ പരിശോധനാ ഫലങ്ങള്‍ ഉടന്‍ ലഭിക്കും. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം നൂറിനോട് അടുക്കുമ്പോള്‍ പരിശോധന ഫലം വന്നതില്‍ ഏറെയും നെഗറ്റീവ് ആണ്. ആറു പൊലീസുകാരും ഇവിടെ നിരീക്ഷണത്തിലാണ്.
അതേസമയം തുടര്‍ച്ചയായ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിന്‍റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പും നാട്ടുകാരും. എന്നാല്‍ കുമരംകരിക്കം, അമ്പലക്കടവ് ഭാഗങ്ങളില്‍ ജനം കൂട്ടമായി പുറത്തിറങ്ങുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്‌ടിക്കുകയാണ്. ഇതിന് പിന്നാലെ ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
കൂടുതല്‍ സേനയെ വിന്യസിച്ചുകൊണ്ട് പരിശോധനയും നിയന്ത്രണവും ശക്തമാക്കിയതായി റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. ഏരൂര്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ സിജിന്‍ മാത്യുവിനു കുളത്തുപ്പുഴ പൊലീസ് സ്റ്റേഷന്‍ ക്രമസമാധാന ചുമതലയിലേക്ക് നിയമിച്ചു.