കൊല്ലം: കുളത്തൂപ്പുഴ മടത്തറ റോഡിന് സമീപം മുപ്പതടി പാലത്തിന് സമീപത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ 12 എണ്ണം ഒരുമിച്ചും രണ്ടെണ്ണം പ്രത്യേകവുമായാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് വെടിയുണ്ടകള്‍ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കൊല്ലത്ത് നിന്നെത്തുന്ന പ്രത്യേക സംഘം വെടിയുണ്ടകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇത് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുവെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാന പൊലീസിന്‍റെ വെടിയുണ്ടകള്‍ നഷ്ടമായെന്ന സിഎജി റിപ്പോര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ പ്രധാന്യത്തോടെയാണ് സംഭവത്തെ നോക്കിക്കാണുന്നത്.