കൊല്ലം: ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. വിദേശത്ത് നിന്നെത്തിയ പത്ത് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പാരിപ്പളളി സർക്കാർ മെഡിക്കൽ കോളജിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കരവാളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം ജില്ലാ ജയിലിന്‍റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. രണ്ട് ഉദ്യോഗസ്ഥരെ കൂടാതെ 52 ജയില്‍ അന്തേവാസിക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ജില്ലയില്‍ 43 പേര്‍ ഞായറാഴ്‌ച രോഗമുക്തി നേടി.