കാസര്‍കോട്: ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായ റഫീഖിന്‍റെ മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹത്തിൽ പരിക്കോ ചതവോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. യുവതിയുടെ മുന്നില്‍ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് ഇന്നലെയാണ് റഫീഖിനെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്‌തത്. ഇതേ തുടര്‍ന്നായിരുന്നു മരണം.
കൂടുതല്‍ വായനക്ക്: കാസർകോട് നഗരത്തില്‍ മധ്യവയസ്ക്കൻ മരിച്ച നിലയില്‍
ആൾക്കൂട്ടത്തിൻ്റെ മർദനമേറ്റാണ് ചെമ്മനാട് സ്വദേശിയായ റഫീഖ് മരിച്ചതെന്ന ആരോപണം വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂർ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ആൾക്കൂട്ടം മര്‍ദനത്തിന് ശ്രമിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം റഫീഖിനെ വളഞ്ഞത്. രക്ഷപ്പെട്ട് ഓടിയ റഫീഖിനെ ആള്‍ക്കൂട്ടം പിടികൂടിയതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയും അവിടെവച്ച് മരിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.