ETV Bharat / state

കാസർകോഡ് ഇരട്ടക്കൊലപാതകം: ഫണ്ട് ശേഖരണവുമായി യുഡിഎഫ് പ്രവർത്തകർ

നേതാക്കള്‍ ബക്കറ്റുമായി നീങ്ങിയപ്പോള്‍ തെരുവ്‌ കച്ചവടക്കാരുള്‍പ്പടെ കുടുംബസഹായ ഫണ്ടില്‍ പങ്കാളികളായി. കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കുന്നതിനൊപ്പം കൃപേഷിന്‍റെ കുടുംബത്തിന്‌ വീട്‌ വെച്ചുനല്‍കുന്നതിനും യുഡിഎഫ്‌ തുടക്കമിട്ടിട്ടുണ്ട്‌.

പെരിയ ഫണ്ട് ശേഖരണം
author img

By

Published : Mar 2, 2019, 9:51 PM IST

കൊല്ലപ്പെട്ട സഹപ്രവര്‍ത്തകരുടെ കുടുംബത്തിന്‌ താങ്ങും തണലുമായി നിലയുറപ്പിക്കുമെന്ന പ്രഖ്യാപനത്തോട്‌ ചേര്‍ന്നു നിന്നാണ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണത്തിനായി രംഗത്തിറങ്ങിയത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ ശേഖരണം. കാസര്‍കോഡ് നഗരത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ജനങ്ങളെ സമീപിച്ചു. കാഞ്ഞങ്ങാട്‌ ഉമ്മന്‍ചാണ്ടിയും നീലേശ്വരത്ത്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വം നല്‍കി.

പെരിയ ഫണ്ട് ശേഖരണം

അതേസമയം കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ എസ്‌.പിയെ മാറ്റിയതിനെ നേതാക്കള്‍ വിമര്‍ശിച്ചു. തുടക്കം മുതല്‍ കേസ്‌ അട്ടിമറിക്കാനുള്ള നീക്കമാണ്‌ സിപിഎം നടത്തുന്നതെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉന്നത സിപിഎം നേതാക്കളുടെ പങ്ക്‌ പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്‌ എസ്‌പിയെ മാറ്റിയതെന്ന്‌ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

 കാസര്‍കോട്‌ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട്‌ ശേഖരണവുമായി യുഡിഎഫ്‌ പ്രവര്‍ത്തകര്‍....ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ്‌ ഫണ്ട്‌ ശേഖരണം...

വി.ഒ
സഹപ്രവര്‍ത്തകരുടെ കുടുംബത്തിന്‌ താങ്ങും തണലുമായി നിലയുറപ്പിക്കുമെന്ന പ്രഖ്യാപനത്തോട്‌ ചേര്‍ന്നു നിന്നാണ്‌ യുഡിഎഫ്‌ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്‌....നഗര ഗ്രാമവ്യത്യാസമില്ലാതെ നേതാക്കള്‍ ഫണ്ട്‌ ശേഖരണത്തിനിറങ്ങി...കാസര്‍കോട്‌ നഗരത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ജനങ്ങളെ സമീപിച്ചു...
ഹോള്‍ഡ്‌
കാഞ്ഞങ്ങാട്‌ ഉമ്മന്‍ചാണ്ടിയും നീലേശ്വരത്ത്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വം നല്‍കി.... നേതാക്കള്‍ ബക്കറ്റുമായി നീങ്ങിയപ്പോള്‍ തെരുവ്‌ കച്ചവടക്കാരുള്‍പ്പെടെ കുടുംബസഹായ ഫണ്ടില്‍ പങ്കാളികളായി....

കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ എസ്‌.പിയെ മാറ്റിയതിനെ നേതാക്കള്‍ വിമര്‍ശിച്ചു. തുടക്കം മുതല്‍ കേസ്‌ അട്ടിമറിക്കാനുള്ള നീക്കമാണ്‌ സിപിഎം നടത്തുന്നതെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ബൈറ്റ്‌-
ഉന്നത സിപിഎം നേതാക്കളുടെ പങ്ക്‌ പുറത്തുവരാതിരിക്കാന്‍ ശ്രമത്തിന്റെ ഭാഗമായാണ്‌ എസ്‌.പി.യെ മാറ്റിയതെന്ന്‌ രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.

ബൈറ്റ്‌-1,2

കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക്‌ ധനസഹായം നല്‍കുന്നതിനൊപ്പം കൃപേഷിന്റെ കുടുംബത്തിന്‌ വീട്‌ വെച്ചുനല്‍കുന്നതിനും യുഡിഎഫ്‌ തുടക്കമിട്ടിട്ടുണ്ട്‌....

ഇടിവി ഭാരത്‌
കാസര്‍കോട്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.