ETV Bharat / state

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി ഖമറുദീൻ എംഎൽഎക്ക് 24 കേസുകളിൽ കൂടി ജാമ്യം - 24 കേസുകളിൽ കൂടി എംസി ഖമറുദീൻ എംഎൽഎക്ക് ജാമ്യം

കൂടുതൽ കേസുകൾ ഉളളത്തിനാൽ എംഎൽഎയുടെ ജയിൽ വാസം നീളും.

fashion gold  MC Khamaruddin MLA granted bail in 24 more cases  Fashion gold jewelry investment fraud  ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്  24 കേസുകളിൽ കൂടി എംസി ഖമറുദീൻ എംഎൽഎക്ക് ജാമ്യം  കാസർകോട് വാർത്തകൾ
24 കേസുകളിൽ കൂടി എംസി ഖമറുദീൻ എംഎൽഎക്ക് ജാമ്യം
author img

By

Published : Jan 12, 2021, 3:11 PM IST

കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദീൻ എംഎൽഎക്ക് ജാമ്യം. ചന്ദേര പൊലീസ് രജിസ്‌റ്റർ ചെയ്ത 24 കേസിലാണ് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കൂടുതൽ കേസുകൾ ഉളളതിനാൽ എംഎൽഎയുടെ ജയിൽ വാസം നീളും. അതേസമയം മറ്റു കേസുകളിൽ കൂടി എംഎൽഎ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

കാസർകോട് കോടതിയിൽ പന്ത്രണ്ടും ഹൊസ്ദുർഗ് കോടതിയിൽ 21 കേസിലുമാണ് ജാമ്യാപേക്ഷ നൽകിയത്. ഇവയിൽ പിന്നീട് വാദം കേൾക്കും. നേരത്തെ മൂന്ന് കേസുകളിൽ ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് സമാനസ്വഭാവമുള്ള കേസുകളിൽ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകർ കോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.