കാസർകോട്: ഗുണ്ടാ-മാഫിയ- ലഹരികടത്ത് സംഘങ്ങളെ പൂട്ടാന്‍ വ്യാപക റെയ്ഡുമായി പൊലീസ്. സമീപകാലങ്ങളിലായി കൂടുതല്‍ ക്വട്ടേഷന്‍ അക്രമണങ്ങളും ലഹരികടത്തും റിപ്പോര്‍ട്ട് ചെയ്ത മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് റെയ്ഡ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കാസർകോട് ഡിവൈ.എസ് പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒരു മാസക്കാലം റെയ്ഡ് തുടരാനാണ് തീരുമാനം. വിവിധ കേസുകളില്‍ പ്രതികളായി മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളികളെയും റെയ്ഡിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈ.എസ് പി. പി.ബാലകൃഷ്ണൻ നായര്‍ പറഞ്ഞു.
ഗുണ്ടാ-മാഫിയ സംഘങ്ങളെ തേടി മഞ്ചേശ്വരത്ത് വ്യാപക റെയ്ഡുമായി പൊലീസ് - ഡിവൈ.എസ് പി
ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്
![ഗുണ്ടാ-മാഫിയ സംഘങ്ങളെ തേടി മഞ്ചേശ്വരത്ത് വ്യാപക റെയ്ഡുമായി പൊലീസ് Manjeshwar Police conduct extensive raid raid for goonda-mafia gangs കാസർകോട് ഡിവൈ.എസ് പി മഞ്ചേശ്വരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8836240-thumbnail-3x2-ksdpolice.jpg?imwidth=3840)