കാസർകോട്: മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ സ്‌തൂപം തകർത്ത നിലയില്‍. കരുണാകരൻ്റെ പേരിൽ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച കടിഞ്ഞിമൂലയിലെ സ്‌തൂപമാണ് തകര്‍ത്തത്. സി.പി.എം പ്രവർത്തകരാണ് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു.
ചൊവ്വാഴ്‌ച പുലർച്ചെയാണ് സംഭവം. നീലേശ്വരത്തെ കോൺഗ്രസ് ഓഫിസിന് നേരെയും അക്രമം നടന്നിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.