ETV Bharat / state

കെ. സുരേന്ദ്രന് കുരുക്ക് മുറുകുന്നു; സുന്ദരയ്ക്ക് പണം നല്‍കിയത് അടുത്ത അനുയായി - മഞ്ചേശ്വരം കോഴക്കേസ്

കെ.സുരേന്ദ്രന്‍റെ അടുത്ത അനുയായി സുനിൽ നായ്ക്ക് ഉൾപ്പെടെ ഉള്ളവർ തനിക്ക് രണ്ടര ലക്ഷം രൂപ തന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് സുന്ദര പൊലീസിന് മൊഴി നൽകി.

Bjp  കെ.സുരേന്ദ്രന്‍  sundhara  K. Surendran  ബിജപി നേതാക്കൾ  sunilnayik  മഞ്ചേശ്വരം കോഴക്കേസ്  Manjeswaram bribery case
കെ. സുരേന്ദ്രന് കുരുക്ക് മുറുകുന്നു; സുന്ദരയ്ക്ക് പണം നല്‍കിയത് അടുത്ത അനുയായി
author img

By

Published : Jun 6, 2021, 9:15 PM IST

കാസര്‍കോട്: പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിൽ നിർണായക വഴിത്തിരിവ്. കെ.സുരേന്ദ്രന്‍റെ അടുത്ത അനുയായി സുനിൽ നായ്ക്ക് ഉൾപ്പെടെ ഉള്ളവർ തനിക്ക് രണ്ടര ലക്ഷം രൂപ തന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്ന് സുന്ദര പൊലീസിന് മൊഴി നൽകി. സംഭവം സംബന്ധിച്ച പ്രാഥമികാന്വേഷണത്തിലാണ് സുനിൽ ഉൾപ്പെടെ ഉള്ള ബിജപി നേതാക്കൾക്കെതിരെ സുന്ദര മൊഴി നൽകിയത്. മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥിയായി നൽകിയ പത്രിക പിൻവലിക്കുന്നതിന് പ്രതിഫലമായി പണവുമായി വീട്ടിലെത്തിയത് സുനിൽ നായ്ക്കുൾപ്പെട്ട ബിജെപി സംഘമാണെന്നാണ് സുന്ദര പൊലീസിനോട് പറഞ്ഞു.

മാർച്ച് 21ന് സുനിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ സുന്ദരയുടെ വീട്ടിൽ പോയതിന്‍റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സുന്ദരയ്ക്കും, അമ്മയ്ക്കും ഒപ്പം സുനിലും മറ്റു രണ്ട് പേരും നിൽക്കുന്നതാണ് ഫോട്ടോ. ഫോട്ടോയിൽ കാണുന്നവരാണ് പണം നൽകിയതെന്ന് സുന്ദര തിരിച്ചറിഞ്ഞു. ഇതോടെ സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം കൈമാറിയതിനു പിന്നിലെ ഉന്നത ബന്ധങ്ങളിൽ കൂടുതൽ വ്യക്തത പൊലീസിന് കൈവന്നിട്ടുണ്ട്. കൊടകര കുഴൽ പണകേസിൽ അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത ആളാണ് സുനിൽ നായ്‌ക്ക്.

read more: കുഴല്‍പ്പണത്തില്‍ വൻ കുരുക്ക്: സുനിൽ നായ്‌ക് സുന്ദരയുടെ വീട്ടിലെത്തിയതിൻ്റെ തെളിവുകൾ പുറത്ത്

അതേസമയം ഏറെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ ഭീഷണി നേരിടുന്നതായി അറിയിച്ചതിനെ തുടർന്ന് സുന്ദരയ്ക്ക് സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചു. മൂന്നു പൊലീസുകാരെയാണ് സുന്ദരയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ അഴിമതി കാട്ടുന്നത് തടയാനുള്ള വകുപ്പ് പ്രകാരമാണ് സുന്ദരയുടെ വെളിപ്പെടുത്തലിൽ പൊലീസ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷിക്കണമെന്ന് മഞ്ചേശ്വരത്ത് മത്സരിച്ച ഇടതു സ്ഥാനാർഥി വി.വി.രമേശൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം 171 ബി വകുപ്പ് അനുസരിച്ച് കെ.സുരേന്ദ്രനടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു. കോടതി അനുമതി കൂടി ലഭിക്കുന്നതോടെ നടപടികൾ പൊലീസ് കൂടുതൽ ശക്തമാക്കുമെന്നാണ് വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.