ETV Bharat / state

അതിർത്തിയിലെ യാത്രാ നിയന്ത്രണം; നിലപാട് മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍ - അതിർത്തി കടക്കാന്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

രണ്ട് ദിവസത്തേക്ക് അതിര്‍ത്തി കടക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍.

karnataka  karnataka border latest news  karnataka government softens border control  കര്‍ണാടക അതിര്‍ത്തി  അതിര്‍ത്തി യാത്രാ നിയന്ത്രണം  കൊവിഡ് 19  arnataka latest news  travel restrictions in karnataka border  covid 19  kerala karnataka border  കേരള കര്‍ണാടക അതിര്‍ത്തി  കൊവിഡ് 19
അതിർത്തിയിലെ യാത്രാ നിയന്ത്രണം; നിലപാട് മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍
author img

By

Published : Feb 23, 2021, 12:47 PM IST

Updated : Feb 23, 2021, 3:30 PM IST

കാസര്‍കോട്: അതിർത്തി കടക്കാൻ കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ്‌ വേണമെന്ന നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. അതിർത്തി യാത്രയ്ക്ക് രണ്ട് ദിവസത്തേക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. സർക്കാർ തീരുമാനത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്‍പര്യ ഹർജിയിൽ അനുകൂല ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അതേ സമയം അടച്ച 12 അതിർത്തികൾ തുറന്നിട്ടില്ല.

ചൊവ്വാഴ്‌ച മുതൽ കേരള-കർണാടക അതിർത്തി കടന്നുള്ള യാത്രക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും എന്നായിരുന്നു കർണാടക സർക്കാർ അറിയിച്ചിരുന്നത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശവും നൽകിയിരുന്നു. യാത്ര വിലക്കുകൾ ഉണ്ടാകരുതെന്ന കേന്ദ്ര സർക്കാരിന്‍റെ അൺലോക്ക് മാനദണ്ഡങ്ങൾ നിലനില്‍ക്കെയായിരുന്നു കർണാടക സർക്കാറിന്‍റെ നീക്കം.

കഴിഞ്ഞ ദിവസം നാട്ടുകാരുടെ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ കർണാടക നിലപാട് മയപ്പെടുത്തിയത്. രണ്ടു ദിവസത്തേക്ക് ആര്‍ടി പിസിആര്‍ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. ഇതോടെ തലപ്പാടി ഉൾപ്പടെയുള്ള അതിർത്തികളിൽ ചൊവ്വാഴ്‌ച പരിശോധന കൂടാതെ യാത്രക്കാരെ കടത്തി വിട്ടു. വിദ്യാർഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ തന്നെ പരിശോധന നടത്തണമെന്നും ജോലിസംബന്ധമായ ആവശ്യങ്ങൾക്ക് ദിവസേന യാത്രചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നുമാണ് നിലവിലെ നിർദേശം. ദക്ഷിണ കന്നഡാ ആരോഗ്യ വകുപ്പാണ് പുതിയ നിർദേശം വച്ചത്. എന്നാൽ ഇതു സംബന്ധിച്ച വ്യക്തതയുള്ള ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല.

അതിർത്തിയിലെ യാത്രാ നിയന്ത്രണം; നിലപാട് മയപ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍

തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ വ്യക്തമാക്കി. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്നും സംശയിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ തലപ്പടിയിൽ പ്രതിഷേധം നടത്തി. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവർത്തകർ അതിർത്തിയിൽ റോഡ് ഉപരോധിച്ചു. അതിർത്തി വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ കേരള മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. ഒപ്പം തെരഞ്ഞെടുപ്പ് അടുത്ത വേളയിലെ വിവാദ തീരുമാനം, അതിർത്തി മേഖലയിൽ ജനങ്ങളിൽ എതിരഭിപ്രായത്തിനിടയാക്കുമെന്നതിനാൽ ബിജെപി ജില്ലാ നേതൃത്വവും കർണാടകവുമായി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു.

Last Updated : Feb 23, 2021, 3:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.