ETV Bharat / state

ഔഫ് അബ്‌ദു റഹ്‌മാന്‍റെ കൊലപാതകം; സംഘത്തില്‍ കൂടുതല്‍ പേരെന്ന് മൊഴി

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഇസഹാകാണ് അക്രമി സംഘത്തെ കുറിച്ചുള്ള മൊഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്

author img

By

Published : Dec 25, 2020, 11:00 AM IST

Updated : Dec 25, 2020, 12:28 PM IST

murder of Abdul Rahman  dyfi murder  അബ്‌ദുൽ റഹ്‌മാന്‍റെ കൊലപാതകം  പ്രതികൾ കൂടാൻ സാധ്യത  ഡിവൈഎഫ്ഐ  Abdul Rahman  അബ്‌ദുൽ റഹ്‌മാൻ
അബ്‌ദുൽ റഹ്‌മാന്‍റെ കൊലപാതകം; പ്രതികൾ കൂടാൻ സാധ്യത

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകന്‍ ഔഫ് അബ്‌ദു റഹ്‌മാനെ കൊലപ്പെടുത്തിയ സംഘത്തിൽ കൂടുതൽ ആളുകൾ ഉള്ളതായി മൊഴി. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത ഇസഹാക്കാണ് അക്രമി സംഘത്തെ കുറിച്ചുള്ള മൊഴി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത്. യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും കൊലപാതകത്തിൽ പങ്കാളിയാണ്. റഹ്‌മാനെ കുത്തിയത് ഇർഷാദാണെന്ന് ഇസഹാക്ക് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ മൂന്നുപേരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന നിഗമനത്തിലായിരുന്നു പൊലീസ്.

സംഘത്തിലെ ഹസൻ, ആഷിർ എന്നിവരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇവർ ഒളിവിൽ പോകാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പ്രതികൾക്ക് ലീഗിലെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. നേതാക്കൾക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട അബ്‌ദുൽ റഹ്‌മാൻ ഡിവൈഎഫ്ഐ പ്രവർത്തകന്‍ അല്ലെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങൾ നടക്കുന്നതിൽ പ്രതിഷേധം ശക്തമാണ്. ലീഗ് ഓഫീസ് ഉൾപ്പടെ ആക്രമിക്കപ്പെട്ടിരുന്നു.

Last Updated : Dec 25, 2020, 12:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.