കാസര്‍കോട്: സമ്പർക്കത്തിലൂടെ 149 പേരടക്കം ജില്ലയിൽ 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ അഞ്ച് പേരും വിദേശത്ത് നിന്നും വന്ന രണ്ട് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 162 പേർ രോഗ മുക്തരായി.
നിലവിൽ ജില്ലയിൽ 1713 പേരാണ് കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. അജാനൂർ(7), ബളാൽ(1), ബേഡകം(11), ചെമ്മനാട്(10), ചെറുവത്തൂർ(10), കള്ളാർ(5), കാഞ്ഞങ്ങാട്(13), കാസർകോട്(2), കിനാനൂർ കരിന്തളം(4), കോടോം ബേളൂർ(2), കുമ്പള(2), കുറ്റിക്കോൽ(15), മധൂർ(9), മടിക്കൈ(1), മങ്കല്‍പടി(1), മഞ്ചേശ്വരം(3), മുളിയാർ(3), നീലേശ്വരം(23), പടന്ന(2), പള്ളിക്കര(3), പനത്തടി(2), പുല്ലൂർ പെരിയ(7), പുത്തിഗെ(2), തൃക്കരിപ്പൂർ(5), ഉദുമ(3), വലിയപറമ്പ്(10), വെസ്റ്റ് എളേരി(1) സ്വദേശികളാണ് രോഗ ബാധിതരായത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4552 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്‍റിനല്‍ സർവേ അടക്കം 1128 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 208 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 590 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.