ETV Bharat / state

സോഷ്യല്‍ മീഡിയ വഴി ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍ - പാലക്കാട് നെന്മാറ സ്വദേശി മനു

തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരാണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്‌ട്ര ഐടി കമ്പനികളിൽ എൻജിനീയർ ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്.

Couple arrested for extorting money  Couple extorting money by offering job  Couple arrested for Fraud by offering jobs  Fraud by offering jobs through social media  ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്  ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍  തിരുവനന്തപുരം സ്വദേശി ശരണ്യ എസ്  പാലക്കാട് നെന്മാറ സ്വദേശി മനു  സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ്
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്
author img

By

Published : Dec 19, 2022, 1:38 PM IST

കാസർകോട്: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്‌ട്ര ഐടി കമ്പനികളിൽ എൻജിനീയർ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ ദമ്പതികൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ചീമേനി എസ്എച്ച്ഒ കെ അജിതയും സംഘവും അറസ്റ്റ് ചെയ്‌തത്. വിവിധ മേൽവിലാസങ്ങളിൽ സിം കാർഡുകൾ കരസ്ഥമാക്കിയും വ്യാജ ആധാർ കാർഡുകൾ സമ്പാദിച്ചുമാണ് ഇവർ നാലു ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്.

തമിഴ്‌നാട്ടിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവർ കബളിപ്പിച്ചിരുന്നത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ ചീമേനി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയത്. പ്രതികൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറയുന്നു.

ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികൾ നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. അന്വേഷണ സംഘത്തിൽ എസ്എച്ച്ഒ കെ അജിത, എഎസ്ഐ മനോജ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, ശ്രീകാന്ത്, സിവിൽ പൊലീസ് ഓഫിസർമാരായ ഹരികൃഷ്‌ണൻ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹോസ്‌ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.