ETV Bharat / state

കേരളത്തിന്‍റെ അന്തസ് കെടുത്തരുതെരുതെന്ന് എ പി അബ്ദുള്ളക്കുട്ടി - abusing pm

"അധികാര മോഹിയല്ല, വികസനം മാത്രമാണ് ലക്ഷ്യം" കോണ്‍ഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി നടപടിയിൽ പ്രതികരിച്ച് എ പി അബ്ദുള്ളക്കുട്ടി

കേരളത്തിന്‍റെ അന്തസ്സ് കെടുത്തരുതെരുതെന്ന് എ പി അബ്ദുള്ളകുട്ടി
author img

By

Published : Jun 3, 2019, 4:30 PM IST

Updated : Jun 3, 2019, 5:28 PM IST

കാസർകോട്: മോദി വിരോധവുമായി നടന്ന് പ്രധാനമന്ത്രിയെ നിരന്തരമായി അധിക്ഷേപിച്ച് കേരളത്തിന്‍റെ അന്തസ് കെടുത്തരുതെന്ന് എ പി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസിൽ നിന്നും പുറത്താക്കിയ പാർട്ടി നടപടിയിലാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. താൻ അധികാര മോഹിയല്ലെന്നും, വികസനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്‍റെ അന്തസ് കെടുത്തരുതെരുതെന്ന് എ പി അബ്ദുള്ളക്കുട്ടി

നരേന്ദ്രമോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടും ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് പാർട്ടി നടപടി. ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം.
പാര്‍ട്ടിയുടെ അന്തസിനെയും അച്ചടക്കത്തിനെയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

നരേന്ദ്രമോദിയുടെ വികസന അജണ്ടക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വന്‍ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മോദിയുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സമാന പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ലേക്ക് മലയാളികളെ 
റിക്രൂട്ട് ചെയ്തതിലെ പ്രധാനി  ബോംബാക്രമണത്തിൽ  കൊല്ലപ്പെട്ടതായി സൂചന .കാസർഗോഡ് തൃക്കരിപ്പുർ
ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് യുഎസുമായി ഉണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതാനാട്ടിൽയാണ് ടെലിഗ്രാം ആപ്പ് വഴി സന്ദേശമെത്തിയത്.

വി ഒ

സംസ്ഥാനത്ത്  നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21പേരെ
ഐഎസ്  കേന്ദ്രത്തിൽ എത്തിച്ച മുഖ്യസൂത്രധാരൻ 
അബ്ദുൽ റാഷീദ്
ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് 
ടെലിഗ്രാം ആപ്പ് വഴിയുള്ള സന്ദേശത്തിൽ പറയുന്നത്.
ഒരു മാസം മുൻപ് അഫ്ഘാനിസ്ഥാനിൽ അമേരിക്കൻ ബോംബാക്രമണത്തിൽ റാഷിദ് ഉൾപ്പടെ 9 ഇന്ത്യക്കാർ
കൊല്ലപ്പെട്ടുവെന്നും സന്ദേശത്തിൽ പറയുന്നു.
ഇവരിൽ  4 കുട്ടികളും,2 സ്ത്രീകളും,3 പുരുഷൻമാരും ഉൾപ്പെടും.2016 മെയ് ,ജൂൺ മാസങ്ങളിലായി കാസർകോട്ടെ 16 പേരുൾപ്പെടെ 21 മലയാളികളെയാണ്  ബി ടെക്ക് ബിരുദധാരിയായ അബ്ദുൾ റാഷിദ് ഐഎസ് കേന്ദ്രത്തിലെത്തിച്ചത് .പടന്ന പീസ് പബ്ലിക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്ന റാഷിദ് ഭാര്യ ആയിഷയ്ക്കും കുട്ടികൾക്കുമൊപ്പമാണ് അഫാഘാനിസ്ഥാനിലേക്ക്
കടന്നത്. ഐ എസ് കേന്ദ്രത്തിൽ എത്തിയ റാഷിദ് ഐ എസ് ആശയപ്രചാരണത്തിന് മുൻകൈ എടുക്കുകയും ഇതിനായി ടെലിഗ്രാം ആപ്പ് വഴി നിരവധി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ ബന്ധുക്കളുടെ പരാതിയിൽ ചന്തേര പോലീസായിരുന്നു അബ്ദുൾ റാഷിദിനെതിരെ കേസ്   രജിസ്റ്റർ ചെയ്ത അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ്സ് എൻ ഐ എക്ക് കൈമാറുകയായിരുന്നു.
റാഷിദിനൊപ്പം ഐ എസിലെത്തിയ 7 ഓളം പേർ നേരത്തെ ഉണ്ടായ വിവിധ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സന്ദേശങ്ങൾ എത്തിയിരുന്നു.. രണ്ടാം ഭാര്യയും,ബീഹാർ സ്വദേശിനിയുമായ യാസ്മിൻ അഹമദ് വഴിയാണ് അബ്ദുൾ റാഷിദടക്കമുള്ളവർ അഫ്ഘാനിസ്ഥാനിലേക്ക് കടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.യാസ്മിൻ അഫ്ഘാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ വെച്ച്
നേരത്തെ ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായിരുന്നു .

etv ഭാരത്
കാസറഗോഡ്
Last Updated : Jun 3, 2019, 5:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.