ETV Bharat / state

ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്‍പ്പിച്ച് യുവതി ; അവൾ ഒരു’ത്തീ’ എന്ന് നവ്യ നായരും

കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൽ യുതിക്ക് ദുരനുഭവം ഉണ്ടാകുന്നത്

21 year old-woman PT Arathi  PT Arathi chased by abuser inside KSRTC bus and-handed over to police  arathi panicker  ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് യുവതി  കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ഉപദ്രവിക്കാന്‍ ശ്രമം  പി ടി ആരതി  ആരതി പണിക്കര്‍  PT Arathi chased by abuser
ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്‍പ്പിച്ച് ആരതി, അവൾ ഒരു’ത്തീ’ ആണെന്ന് നവ്യ നായരും
author img

By

Published : Mar 31, 2022, 7:14 PM IST

Updated : Mar 31, 2022, 11:01 PM IST

കാസർകോട് : ബസിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്‍പ്പിച്ച് 'ഒരുത്തീ'യായി യുവതി. കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൽ യുവതിക്ക് ദുരനുഭവം ഉണ്ടാകുന്നത്. നടന്ന സംഭവം വിവരിച്ചുള്ള ഫേസ് ബുക്ക്‌ പോസ്റ്റ് പ്രമുഖർ ഉൾപ്പടെ നിരവധിപ്പേർ ഇതിനകം പങ്കുവച്ചുകഴിഞ്ഞു.

ഒരു’ത്തീ’ ആണെന്ന് സിനിമാതാരം നവ്യ നായരും ഫേസ്‌ബുക്കിൽ കുറിച്ചു. യുവതിയെ കുറിച്ചുള്ള വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു നവ്യയുടെ പ്രതികരണം. മഞ്ജു വാര്യർ നായികയായ ‘പ്രതി പൂവൻ കോഴി’ എന്ന സിനിമയുമായി യുവതിയുടെ പ്രതികാരത്തിന് സാമ്യമുണ്ടെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ ഉയർന്നുകഴിഞ്ഞു.

ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പൊലീസിൽ ഏല്‍പ്പിച്ച് യുവതി ; അവൾ ഒരു’ത്തീ’ എന്ന് നവ്യ നായരും

സ്വകാര്യ ബസ് പണിമുടക്ക് ദിവസമാണ് സംഭവം നടന്നത്. സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കെഎസ്ആ‍ർടിസി ബസിലായിരുന്നു കരിവെള്ളൂരിൽ നിന്നും കാഞ്ഞങ്ങാടേക്കുള്ള യുവതിയുടെ യാത്ര. ബസിൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ യുവതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു.

Also Read: റോയിറ്റേഴ്‌സ് മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ ; ഭർത്താവ് ഒളിവിൽ, ഫോൺ സ്വിച്ച്ഡ് ഓഫ്

പലതവണ മാറി നിൽക്കാൻ പറഞ്ഞെങ്കിലും ഇയാൾ കൂട്ടാക്കിയില്ലെന്ന് യുവതി വീഡിയോയിൽ പറയുന്നു. ബസിലുള്ളവർ ആരും പ്രതികരിക്കാതിരിക്കുകയും അയാൾ ഉപദ്രവം തുടരുകയും ചെയ്തതോടെ യുവതി പിങ്ക് പൊലീസിനെ വിളിക്കാൻ ഫോണെടുത്തു.
ഇതോടെ അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നി‍ർത്തിയതും അയാൾ ഉടനെ ഇറങ്ങിയോടി.

അയാളെ അങ്ങനെ വെറുതെ വിടില്ലെന്ന് തീരുമാനിച്ച യുവതി പിന്നാലെയോടി. 100 മീറ്റ‍ർ ഓടിയതോടെ അയാൾ ഒരു കടയ്ക്ക് മുന്നിൽ ലോട്ടറി വാങ്ങാനെന്ന വ്യാജേന നിൽപ്പുറപ്പിച്ചിരുന്നു. ഇത് മനസിലാക്കിയ യുവതി തൊട്ടടുത്തുള്ളവരോട് കാര്യം പറയുകയും ആളുകൾ ഇയാളെ പിടിച്ചുവയ്ക്കുകയും ചെയ്തു. ഉടനെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.

പിടിയിലായത് 52 കാരന്‍ : മാണിയാട്ട് സ്വദേശിയായ 52 കാരൻ രാജീവനാണ് പൊലീസ് പിടിയിലായത്. യുവതി രാജീവന്‍റെ ഫോട്ടോയെടുത്തിരുന്നു. ആൾ രക്ഷപ്പെട്ടാലും പരാതി നൽകുമ്പോൾ ഉപയോ​ഗിക്കാനായിരുന്നു ഇത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് യുവതി ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

കോളജിലെ എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫിസറായിരുന്നു യുവതി. നേരത്തെയും സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും യുവതി പറയുന്നു. കരിവെള്ളൂർ സ്വദേശിനിയാണ്.

Last Updated : Mar 31, 2022, 11:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.