ETV Bharat / state

തളിപ്പറമ്പിൽ 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ - കണ്ണൂരിൽ കഞ്ചാവ് പിടികൂടി

തളിപ്പറമ്പിലേയും പരിസര പ്രദേശങ്ങളിലെയും യുവാക്കൾക്ക് ചെറു പാക്കറ്റുകളായി കഞ്ചാവ് വിതരണം ചെയ്യുന്നവരിൽ പ്രധാനിയാണ് അറസ്റ്റിലായ സമിത്ത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ganja seized in talipparamba  ganja seized in kannur  talipparamba ganja seizure  തളിപ്പറമ്പിൽ കഞ്ചാവ് പിടികൂടി  കണ്ണൂരിൽ കഞ്ചാവ് പിടികൂടി  തളിപ്പറമ്പിൽ കഞ്ചാവ് പിടിച്ചു വാർത്ത
തളിപ്പറമ്പിൽ 3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
author img

By

Published : Mar 25, 2021, 1:24 AM IST

കണ്ണൂർ: തളിപ്പറമ്പിൽ വീട്ടിൽ സൂക്ഷിച്ച മൂന്ന് കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്‌തു. പുളിമ്പറമ്പ കരിപ്പുൽ സ്വദേശി കെ.പി. സമിത്ത് (31) നെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്‌ടർ എം. ദിലീപിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ വെച്ച് ചെറു പാക്കറ്റുകളാക്കി വിതരണത്തിന് തയാറാക്കിയ കഞ്ചാവുമായാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഒറീസയിൽ നിന്നും കഞ്ചാവ് എത്തിച്ച് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായി തയാറെടുക്കുകയായിരുന്നു ഇയാൾ. തളിപ്പറമ്പിലേയും പരിസര പ്രദേശങ്ങളിലെയും യുവാക്കൾക്ക് ചെറു പാക്കറ്റുകളായി കഞ്ചാവ് വിതരണം ചെയ്യുന്നവരിൽ പ്രധാനിയാണ് അറസ്റ്റിലായ സമിത്ത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.