ETV Bharat / state

മാല പൊട്ടിക്കൽ കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ - കണ്ണൂർ

പള്ളിപ്രം സ്വദേശികളായ പി. സിറാജ് (39), പി. ഷംഷീര്‍ (43) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചയോടെ കുഞ്ഞിപ്പള്ളിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്

മാല പൊട്ടിക്കൽ  മാല തട്ടിപ്പറിക്കൽ  chain theft
പ്രതികൾ
author img

By

Published : Nov 29, 2019, 4:43 PM IST

കണ്ണൂർ: മാല തട്ടിപ്പറിച്ച കേസില്‍ ശിക്ഷാവിധി അനുഭവിക്കാതെ മുങ്ങി നടക്കുകയായിരുന്ന രണ്ട് പ്രതികൾ അറസ്റ്റിൽ. പള്ളിപ്രം സ്വദേശികളായ പി. സിറാജ് (39), പി. ഷംഷീര്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കണ്ണപുരം എസ്.ഐ ബിജു പ്രകാശിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ബിജു പ്രകാശ്, എസ്.ഐ വിന്‍സന്‍റ് പി.ജെ, പി. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചയോടെ കുഞ്ഞിപ്പള്ളിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

2011ലാണ് കേസിനാസ്‌പദമായ സംഭവം. മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് സമീപം യുവതിയുടെ കഴുത്തിൽ നിന്ന് ആറുപവൻ തൂക്കം വരുന്ന മാല തട്ടിപ്പറിച്ച കേസിൽ പ്രതികളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചിരുന്നു.

Intro:മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് സമീപത്തു വെച്ച് സ്ത്രീയുടെ കഴുത്തില്‍ നിന്ന് ആറു പവന്‍ തൂക്കം വരുന്ന മാല തട്ടിപ്പറിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടക്കുകയായിരുന്ന രണ്ടുപേരെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. Body:പള്ളിപ്രം സ്വദേശികളായ പി. സിറാജ് (39), ഷംഷീര്‍ പി (43) എന്നിവരാണ് അറസ്റ്റിലായത്. 2011-ല്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മൂന്നു വര്‍ഷത്തേക്ക് ശിക്ഷിച്ച ഇവര്‍ മുങ്ങി നടക്കുകയായിരുന്നു. കണ്ണപുരം എസ്.ഐ ബിജു പ്രകാശിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ബിജു പ്രകാശ്, എസ്.ഐ വിന്‍സന്റ് പി.ജെ, മഹേഷ് പി എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചയോടെ കുഞ്ഞിപ്പള്ളിയില്‍ വെച്ച് പിടികൂടിയത്.

Conclusion:No
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.