കണ്ണൂർ: കണ്ണവം തൊടീക്കളത്ത് യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ ബന്ധുക്കളായ രണ്ടു പ്രതികൾ അറസ്റ്റിൽ. തൊടീക്കളം അമ്പലത്തിനു സമീപം പുതുശേരി ഹൗസിൽ പി. രാഗേഷ് കൊല്ലപ്പെട്ട കേസിലാണ് നടുംപറമ്പ് കോളനിയിലെ ടി.രവീന്ദ്രൻ (32), പി. ബാബു (30) എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. തലശ്ശേരി ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ, കണ്ണവം സിഐ കെ.സുധീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് യുടിസി കോളനിക്കു സമീപത്തെ റബ്ബർ തോട്ടത്തിലെ റോഡിൽ രാഗേഷിനെ വെട്ടേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഗേഷ് മരിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.