കണ്ണൂർ: ബന്ധുവിന്‍റെ കമ്പനി സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാ പി.ടി.തോമസിന്‍റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചർ. ഇത് പച്ചക്കള്ളമാണെന്നും തന്‍റെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.
പി.ടി തോമസിന്‍റെ ആരോപണം തികച്ചും അസംബന്ധവും വസ്‌തുതകൾക്ക് നിരക്കാത്തതുമാണെന്ന് ശ്രീമതി പറഞ്ഞു. സമൂഹമധ്യത്തിൽ തന്നെയും കുടുംബത്തെയും താറടിച്ചു കാണിക്കണമെന്ന ലക്ഷ്യത്തോടെയാണെന്ന് അവർ പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആരോപണത്തിൽ തനിക്കും തന്‍റെ കുടുംബത്തിനും വേദനയുണ്ടായതായി ശ്രീമതി ടീച്ചർ പറഞ്ഞു. ആരോപണത്തിൽ ഒരു കഴമ്പും ഇല്ലെന്നും തനിക്കോ തന്‍റെ ബന്ധുകൾക്കോ ആരോഗ്യമേഖലയിൽ ഒരു സ്ഥാപനം പോലും ഇല്ലെന്ന് അവർ കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തനിക്കേ ബന്ധുകൾക്കോ ആരോപണം ഉന്നയിച്ച കമ്പനിയുമായി ബന്ധമുണ്ടെന്ന് തെളിയ്ക്കാൻ പി.ടി തോമിസിനെ ശ്രീമതി ടീച്ചർ വെല്ലുവിളിച്ചു.
അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാണ് ആവശ്യപെട്ട് ശ്രീമതി ടീച്ചർ പി.ടി.തോമസ് എംഎല്‍എയ്ക്കെതിരെ വക്കീല്‍ നോട്ടിസയച്ചു.
കൂടുതൽ വായനയ്ക്ക്: പി ടി തോമസിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുത്ത് പി കെ ശ്രീമതി