ETV Bharat / state

മദ്യലഹരിയില്‍ റോഡില്‍ പരാക്രമം, വനിത എസ്‌ഐക്കും മർദനം ; കണ്ണൂരില്‍ യുവതി അറസ്റ്റിൽ

Drunk Driving Accident : മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയതിന് യുവതിയ്‌ക്ക് നേരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു

woman arrest  woman arrested  arrest  Road violence in drunkenness  violence in drunkenness  woman SI beaten up  attack on police  മദ്യലഹരിയില്‍ റോഡില്‍ പരാക്രമം  വനിത എസ്‌ഐക്ക് മർദനം  യുവതി അറസ്റ്റിൽ  യുവതിക്കെതിരെ കേസ്  case against woman  drunken drive  DRUNK DRIVING ACCIDENT  drunken woman arrested  drunken woman arrested Thalassery Kannur  മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടി യുവതി  മദ്യലഹരിയില്‍ കാറോടിച്ച് അപകടം  Drunk driving accident
Road violence in drunkenness
author img

By ETV Bharat Kerala Team

Published : Dec 26, 2023, 1:57 PM IST

കണ്ണൂർ: മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ യുവതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. തലശ്ശേരിയിൽ ഇന്നലെ (ഡിസംബർ 25) രാത്രിയോടെയാണ് സംഭവം. വടക്കുമ്പാട് കൂളി ബസാര്‍ സ്വദേശിനി റസീന (30) ആണ് അറസ്റ്റിലായത് (Road violence in drunkenness, SI beaten up).

ഇവർ മദ്യ ലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടുകയും വനിത എസ്‌ഐയെ മര്‍ദിക്കുകയുമായിരുന്നു. തലശ്ശേരി എസ്ഐ ദീപ്‌തിക്കാണ് മർദനമേറ്റത്. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകുന്നതിനിടെയാണ് റസീന എസ്ഐയെ ആക്രമിച്ചത്.

കഴിഞ്ഞദിവസം രാത്രിയാണ് മദ്യലഹരിയില്‍ റസീന റോഡിൽ പരാക്രമം നടത്തിയത്. റസീന ഓടിച്ച വാഹനം മറ്റ് വാഹനങ്ങളില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്‌തതോടെ യുവതി നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. റോഡില്‍ പരാക്രമം കാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തു.

പിന്നാലെ പൊലീസെത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് സംഘം യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. ഇതിനിടെയാണ് വനിത എസ്ഐ്‌ക്ക് നേരെയും ആക്രമണമുണ്ടായത്.

റസീനയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം കാട്ടിയതിന് നേരത്തെയും റസീന പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലില്‍ വച്ച് റസീന ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റിരുന്നു.

READ MORE: മദ്യ ലഹരിയില്‍ കാറോടിച്ച് പരാക്രമം; സ്‌കൂട്ടര്‍ ഇടിച്ചിട്ടു, യുവതിക്കെതിരെ കേസ്

മദ്യലഹരിയില്‍ വാഹനമോടിച്ച റസീനയെ നാട്ടുകാര്‍ ചോദ്യം ചെയ്‌തതോടെ യുവതി പ്രദേശവാസികളെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസിന് നേരെയും കൈയേറ്റ ശ്രമമുണ്ടായി. തുടര്‍ന്ന് മാഹി പന്തക്കല്‍ പൊലീസ് ബലം പ്രയോഗിച്ചാണ് റസീനയെ കസ്റ്റഡിയിലെടുത്തത്.

മദ്യലഹരിയില്‍ യുവാക്കളുടെ തമ്മിലടി, അന്വേഷണം ആരംഭിച്ച് പൊലീസ് : തിരുവനന്തപുരം ജനറല്‍ ആശുപത്രി വളപ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 16ന് അര്‍ധരാത്രിയിലാണ് മദ്യ ലഹരിയില്‍ രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതുസംബന്ധിച്ച് പൊലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ല.

READ MORE: മദ്യലഹരിയില്‍ യുവാക്കളുടെ തമ്മിലടി; അന്വേഷണം ആരംഭിച്ച് പൊലീസ്

ഇതോടെയാണ് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചത്. തമ്പാനൂരിലെ ബാറില്‍ നിന്നാണ് സംഘർഷത്തിന് തുടക്കം. പരിക്കേറ്റവര്‍ ചികിത്സ തേടി ജനറല്‍ ആശുപത്രിയിലെത്തി, പിന്നാലെ എതിര്‍ സംഘവും എത്തി. ഇതോടെ വീണ്ടും സംഘർഷമുണ്ടാവുകയായിരുന്നു. തുടർന്ന് ഇരുസംഘങ്ങളും മെഡിക്കല്‍ കോളജില്‍ എത്തി വീണ്ടും കയ്യാങ്കളി ഉണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.