കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്‍റെ മകൻ ബിജുവാണ് (35) തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
രാവിലെ ഉദ്യോഗസ്ഥർ തടവുകാരുടെ എണ്ണമെടുക്കാൻ എത്തിയപ്പോൾ ബിജുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ വാർഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ടിബി രോഗിയായത് കൊണ്ട് ബിജുവിനെ ഒറ്റയ്ക്ക് ഒരു വാർഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിജു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.