ETV Bharat / state

വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി പയ്യന്നൂർ പൊലീസ്‌ - vaccine challenge

പയ്യന്നൂർ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, സിവിൽ പൊലീസ് ഓഫീസർമാരടക്കമാണ് വാക്സിൻ ചലഞ്ചിൽ പങ്കാളികളായത്.

Payyannur police  part in vaccine challenge  പയ്യന്നൂർ പൊലീസ്‌  വാക്‌സിൻ ചലഞ്ച്‌  vaccine challenge  വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി
വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി പയ്യന്നൂർ പൊലീസ്‌
author img

By

Published : May 14, 2021, 8:51 PM IST

Updated : May 14, 2021, 9:14 PM IST

കണ്ണൂർ: കേരള സർക്കാരിന്‍റെ കൊവിഡ്‌ വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി പയ്യന്നൂർ പൊലീസും. പയ്യന്നൂർ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, സിവിൽ പൊലീസ് ഓഫീസർമാരടക്കമാണ് വാക്സിൻ ചലഞ്ചിൽ പങ്കാളികളായത്. ഓഫീസർമാരിൽ പലരും രണ്ടും മൂന്നും ഗഡുക്കൾ വരെ ചലഞ്ചിലേക്ക് നൽകിയിട്ടുണ്ട്. സേനാംഗങ്ങളിൽ നിന്നും ലഭിച്ച പത്ത് ലക്ഷം രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകുന്നതിന്‍റെ സമ്മതപത്രം നിയുക്ത പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനന് ഡിവൈഎസ്‌പി എം.സുനിൽ കുമാർ കൈമാറി.

വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി പയ്യന്നൂർ പൊലീസ്‌

കൊവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങിൽ എസ്.എച്ച്.ഒ എം.സി പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി വെള്ളോറ രമേശൻ, കെ.പി.എ ജില്ലാ പ്രസിഡന്‍റ്‌ പ്രിയേഷ്, എസ്ഐമാരായ എൻ.കെ ഗിരീഷ്, കെ.പി ഹരിദാസൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Last Updated : May 14, 2021, 9:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.