കണ്ണൂർ:തളിപ്പറമ്പ് ആക്സിസ് ബാങ്കിനെതിരെ വ്യാപാരികളുടെ ന്യൂസ് മേക്കർ വാട്‌സ്ആപ് കൂട്ടായ്‌മ രംഗത്ത്. മിനിമം ബാലൻസ് 25000 ഇല്ലാത്തവരുടെ അക്കൗണ്ടിലുള്ള തുക ബാങ്ക് പിടിച്ചെടുക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പണം നഷ്‌ടപ്പെട്ട വ്യാപാരികൾ ബാങ്കിനെതിരെ പ്രതിഷേധം നടത്തി.
അക്കൗണ്ട് തുടങ്ങുമ്പോൾ 5000 രൂപ ബാലൻസ് ഉണ്ടാകണമെന്നാണ് അറിയിച്ചത്. എന്നാൽ മിനിമം ബാലൻസ് 25000 രൂപ വേണമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ നിലപാട്. തളിപ്പറമ്പ് ഞാറ്റുവേല സ്വദേശിയായ സുനീറിന്‍റെ അക്കൗണ്ടിൽ 6000 രൂപ ബാലൻസ് ഉണ്ടായിരുന്നതിൽ കഴിഞ്ഞ ദിവസം 10000 രൂപ നിക്ഷേപിച്ചു. എന്നിട്ട് ബാങ്കിൽ എത്തിയപ്പോൾ ബാലൻസ് ഇല്ലെന്നാണ് അറിയിച്ചത്. കൂടാതെ 5770 രൂപ കൂടി ബാങ്കിൽ അടക്കുകയാണ് വേണ്ടതെന്ന മറുപടിയാണ് ബാങ്കിൽ നിന്നും ലഭിച്ചത്. 60000 രൂപവരെ നഷ്ടപ്പെട്ട നിരവധി വ്യാപാരികൾ ഉണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു. ബാങ്കിനെതിരെ വ്യാപാരി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഷഫീഖ് അത്താഴക്കൂട്ടം, സുനീർ ഞാറ്റുവയൽ, ജാഫർ ഓലിയൻ, സി ഇസ്മായിൽ, കുട്ടി കപ്പാലം തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
Read More: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ മോഷണം; 1,92,000 രൂപയോളം നഷ്‌ടപ്പെട്ടു