കണ്ണൂര്‍: തലശ്ശേരിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ഏഴ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. രണ്ട് വലിയ ചെടികളും അഞ്ച് ചെറിയ ചെടികളുമാണ് കണ്ടെത്തിയത്. പുന്നോൽ പെട്ടി പാലം കോളനിക്ക് സമീപത്തെ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
തലശ്ശേരി എക്സൈസ് പ്രവന്‍റീവ് ഓഫീസർ അഡോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ യു ഷെനിത്ത് രാജ്, സെമീർ, കെ കെ ലെനിൻ എഡ്വേർഡ് ,ജിജീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. അതേസമയം ലോക് ഡൗണിന്‍റെ പശ്ചാതലത്തിൽ മാഹിയിൽ ബാറുകൾ പൂട്ടിയെങ്കിലും മദ്യകടത്ത് വ്യാപകമായി. ഇത് തടയാൻ അതിർത്തികളിൽ വാഹന പരിശോധനകൾ കർശനമാക്കിയതായി തലശ്ശേരി എക്സൈസ് അധികൃതർ അറിയിച്ചു.