കണ്ണൂര്‍: കൊവിഡ് 19-നുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതിയുമായി ആശുപത്രി അധികൃതർ. പയ്യന്നൂർ സഹകരണ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നവ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആശുപത്രി അധികൃതർ കേരള പോലീസിന്‍റെ സൈബർ വിംങ്ങ്, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്ക് പരാതി നൽകി.
പ്രചരിക്കുന്ന ഇത്തരം വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും, ബോധപൂർവ്വമായി ആശുപത്രിയെയും ഡോക്ടറെയും അപകീർത്തിപ്പെടുത്തുന്നതിനുമാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ ചൂണ്ടികാട്ടി. വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കാൻ മുഴുവൻ ജനങ്ങളും മുന്നോട്ട് വരണമെന്നും ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.