ETV Bharat / state

ധർമടം ചുവപ്പൻ കോട്ട: പിണറായിയെ നേരിടാൻ ആരെത്തും

2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്‌ച വെക്കാൻ സാധിച്ചതും, തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പൂർ പഞ്ചായത്തിൽ അനുകൂല തരംഗം ഉണ്ടായതും യുഡിഎഫിന് ആശ്വാസം നൽകുന്നുണ്ട്. 36905 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ധർമടത്ത് ലഭിച്ചത്. രണ്ടു തവണയും കോൺഗ്രസിന്‍റെ മമ്പറം ദിവകാരനായിരുന്നു എതിരാളി.

kerala assembly election 2021  dharmadam constituency  election 2021  kerala assembly election news  ധർമ്മടം നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാർത്തകള്‍
ധർമ്മടം
author img

By

Published : Mar 4, 2021, 5:22 PM IST

ണ്ഡല പുനക്രമീകരണത്തോടെ ഇല്ലാതായ എടക്കാട് മണ്ഡലത്തിന്‍റെയും തലശേരി മണ്ഡലത്തിന്‍റെയും ഭാഗങ്ങൾ ചേർത്ത് 2008ല്‍ രൂപീകരിച്ചതാണ് ധർമടം മണ്ഡലം. 2011ല്‍ ആദ്യ തെരഞ്ഞെടുപ്പ്. 2016ല്‍ പിണറായി വിജയനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ച മണ്ഡലമാണ് ധർമടം.

മണ്ഡല ചരിത്രം

കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിന് വേദിയായ പിണറായി പാറപുറം ഉൾപ്പെടുന്ന മണ്ഡലം. എടക്കാട്, തലശേരി ബ്ലോക്കുകളില്‍ ഉൾപ്പെടുന്ന ചെമ്പിലോട്, കടമ്പൂർ, പെരളശേരി, ധർമടം, പിണറായി, മുഴുപ്പിലങ്ങാട്, വേങ്ങാട്, അഞ്ചരക്കണ്ടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലമാണ് ധർമടം.

പുനർനിർണയത്തിനു ശേഷം 2011 ൽ രൂപം കൊണ്ട ധർമ്മടം നിയമസഭാ മണ്ഡലത്തിൽ രണ്ട് തവണയും വിജയം ഇടതിനൊപ്പം തന്നെയായിരുന്നു. 2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെകെ നാരായണൻ 15,162 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ധർമടത്ത് വിജയക്കൊടി നാട്ടിയപ്പോൾ, 2016 ൽ പിണറായി വിജയൻ ഇടതിന്‍റെ ഭൂരിപക്ഷം ഇരട്ടിയാക്കി നിയമസഭയിലെത്തി. 36905 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ധർമടത്ത് ലഭിച്ചത്. രണ്ടു തവണയും കോൺഗ്രസിന്‍റെ മമ്പറം ദിവകാരനായിരുന്നു എതിരാളി.

kerala assembly election 2021  dharmadam constituency  election 2021  kerala assembly election news  ധർമ്മടം നിയമസഭ മണ്ഡലം  നിയമസഭ തെരഞ്ഞെടുപ്പ് 2021  നിയമസഭ തെരഞ്ഞെടുപ്പ് വാർത്തകള്‍
2016 തെരഞ്ഞെടുപ്പ് ഫലം

മണ്ഡലത്തിന്‍റെ രാഷ്ട്രീയം

തദ്ദേശ തെരഞ്ഞെടുപ്പിൽ ആഞ്ഞു വീശിയ ഇടത് തരംഗം ധർമടത്ത് എൽഡിഎഫിന്‍റെ കരുത്ത് വർധിപ്പിക്കുന്നു. ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ കടമ്പൂർ ഒഴികെ എല്ലാ പഞ്ചയത്തുകളും ഇടതിനൊപ്പമാണ്. മുൻകാല ചരിത്രങ്ങളും അനുകൂലമായതോടെ വലിയ അട്ടിമറികൾ മുന്നണി മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നില്ല. പിണറായി വിജയൻ ഒരിക്കല്‍ കൂടി ഇടതിനായി മത്സരത്തിനെത്തുമ്പോൾ എൽഡിഎഫ് ക്യാമ്പുകളിൽ ആത്മവിശ്വാസം വാനോളമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് 2021 : ഗ്രാമപഞ്ചായത്ത് ഫലം

പിറവി കൊണ്ടതിന് ശേഷമുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും തോൽവി രുചിച്ച യുഡിഎഫ് മണ്ഡലത്തിൽ ഇക്കുറി ഇറങ്ങുന്നത് അഭിമാന പോരാട്ടത്തിനാണ്. ധർമ്മടം പിടിക്കാൻ കരുത്തുള്ള സ്ഥാനാർഥിക്കായി വലതു ക്യാമ്പുകളിൽ ചർച്ചകൾ സജീവമായി കഴിഞ്ഞു. തദ്ദേശ ഫലവും, മുൻകാല ചരിത്രവും പ്രതികൂലമാണെങ്കിലും ശബരിമലയും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും ഉയർത്തി മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കും. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്‌ച വെക്കാൻ സാധിച്ചതും, തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പൂർ പഞ്ചായത്തിൽ അനുകൂല തരംഗം ഉണ്ടായതും യുഡിഎഫിന് ആശ്വാസം നൽകുന്നുണ്ട്. രൂപീകരണം മുതൽ മൂന്നാം സ്ഥാനത്തുള്ള എൻഡിഎ ഏറക്കുറെ ധർമടത്ത് അപ്രസക്തമാണ്. മണ്ഡലത്തിൽ വലിയ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലങ്കിലും ഇടത് കോട്ടയിൽ, വോട്ടിങ് ശതമാനം ഉയർത്താനാവും എൻഡിഎ പ്രധാനമായും ലക്ഷ്യം വെക്കുക.

2021 ലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്ക് പ്രകാരം 87467 പുരുഷ വോട്ടർമാരും 101697 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്ജെൻഡേഴ്സും ഉൾപെടുന്നതാണ് മണ്ഡലത്തിലെ ആകെ വോട്ടർമാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.