കണ്ണൂർ: കെപിസിസി-ഡിസിസി തർക്കത്തിനിടെ കെപിസിസി സ്ഥാനാർഥി മത്സരത്തിൽ നിന്നും പിന്മാറി. കോൺഗ്രസിന് തലവേദനയായി മാറിയ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് നുച്യാട് ഡിവിഷനിൽ കെപിസിസി നിശ്ചയിച്ച സ്ഥാനാർഥി ജോജി ജോസഫാണ് പിൻമാറിയത്. ഡിസിസി സ്ഥാനാർഥി ജോർജ് ജോസഫ് തോലാനിക്ക് കൈപ്പത്തി ചിഹ്നം ലഭിച്ചതോടെയാണ് പിന്മാറ്റം.
ഇരിക്കൂറിന് പുറമെ തലശ്ശേരിയിലെ തിരുവങ്ങാട് വാർഡ്, പയ്യാവൂരിലെ കണ്ടകശ്ശേരി എന്നിവിടങ്ങളിലും തർക്കം നിലനിൽക്കുണ്ട്. ഇവിടങ്ങളിൽ കെപിസിസിക്കും ഡിസിസിക്കും സ്ഥാനാർഥികളുണ്ട്. കണ്ണൂർ ഡിസിസിയോട് ആലോചിക്കാതെ മൂന്ന് ഇടങ്ങളിലെ സ്ഥാനാർഥികളെ മാറ്റിയ കെപിസിസി തീരുമാനം ഡിസിസി അംഗീകരിച്ചിട്ടില്ല. ഡിസിസി സ്ഥാനാർഥികളാണ് പാർട്ടി സ്ഥാനാർഥികളെന്നും അവർ തന്നെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമെന്നും കെ സുധാകരൻ എംപി നേരത്തെ പരസ്യമായി പറഞ്ഞിരുന്നു.