ETV Bharat / state

കാർട്ടൂണ്‍ വിഷയത്തില്‍ പ്രതികരിച്ച് ഇ.പി ജയരാജൻ

author img

By

Published : Feb 18, 2020, 3:58 PM IST

ഉണ്ട വിവാദത്തിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന കാർട്ടൂണിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഇ പി ജയരാജൻ.

കണ്ണൂർ  ഇപി ജയരാജൻ  കാർട്ടൂണിനോട് പ്രതികരിച്ച് ജയരാജൻ  കാർട്ടൂൺ വിവാദം

കണ്ണൂർ: സർക്കാറിന്‍റെ വികസന നേട്ടങ്ങളിൽ അസൂയ പൂണ്ട ദുഷ്ടബുദ്ധികളാണ് പല തരത്തിലുള്ള ആക്രമണങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ. ഉണ്ട വിവാദത്തിൽ തന്നെ അവഹേളിക്കുന്ന തരത്തിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന കാർട്ടൂണിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നതാണെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.

പൊലീസിന്‍റെ തോക്ക് വിവാദത്തിൽ തനിക്കെതിരെ വന്ന കാർട്ടൂണിനോട് പ്രതികരിച്ച് ജയരാജൻ

താൻ പല തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടയാളാണ്. കമ്യൂണിസ്റ്റുകാർ ഇതെല്ലാം പ്രതീക്ഷിച്ചാണ് പൊതു പ്രവർത്തനത്തിന് ഇറങ്ങിത്തിരിക്കുന്നത്. ലോകം ശ്രദ്ധിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി. കേന്ദ്ര മന്ത്രിമാർ പോലും സംസ്ഥാന ഭരണത്തിൽ മതിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പിണറായി വിജയൻ സർക്കാറിന് അഞ്ച് വർഷം കൂടി ഭരണ തുടർച്ചയുണ്ടാകുമെന്നും അതിന് തടയിനാണ് ഈ ആക്രമണങ്ങൾ നടക്കുന്നതെന്നും ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.