ETV Bharat / state

സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകി സിപിഎം - സ്വർണക്കടത്ത് കേസ്

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരായ ആരോപണത്തിലാണ് സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ സിപിഎം പരാതി നല്‍കിയത്

CPM Filed complaint against swapna suresh  swapna suresh and vijesh Pillai  സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതി  വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകി സിപിഎം
പരാതി നൽകി സിപിഎം
author img

By

Published : Mar 17, 2023, 11:47 AM IST

Updated : Mar 17, 2023, 12:27 PM IST

കണ്ണൂര്‍: സ്വർണക്കടത്ത് കേസ് ആരോപണത്തിൽ സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പൊലീസിൽ പരാതി നൽകി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ വക്കീൽ നോട്ടിസിന് പിന്നാലെയാണ് ഇരുവർക്കുമെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി പരാതി നൽകിയത്. മുഖ്യമന്ത്രിക്കും എംവി ഗോവിന്ദനും എതിരായ അപവാദ പ്രചാരണങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് ഏരിയ സെക്രട്ടറി കെ സന്തോഷ് പൊലീസ് കേസ് നല്‍കിയത്.

തളിപ്പറമ്പ് എസ്‌എച്ച്‌ഒയ്ക്കാണ് പരാതി. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം പിൻവലിക്കാൻ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പടെ 30 കോടി വാഗ്‌ദാനം ചെയ്തെന്ന് സുരേഷ് പിള്ള പറഞ്ഞെന്നാണ് സ്വപ്‌നയുടെ വെളിപ്പെടുത്തൽ. ഇതിൽ കഴിഞ്ഞ ദിവസം ഗോവിന്ദൻ ഇരുവർക്കുമെതിരെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ്. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തനിക്ക് സ്വപ്‌നയുടെ പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന് കാണിച്ചാണ് എംവി ഗോവിന്ദൻ നോട്ടിസയച്ചത്.

ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം. മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും സ്വപ്‌നയുടെ പരാമർശം വസ്‌തുവിരുദ്ധവും തെറ്റുമാണെന്നും നോട്ടിസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ആരോപണത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് സ്വപ്‌ന ഉറപ്പിച്ചു പറഞ്ഞത്തോടെയാണ് സിപിഎമ്മും പരാതി നൽകിയത്. വിജേഷ് പിള്ളയുടെ പരാതിയിൽ സ്വപ്‌നയ്‌ക്കെതിരെ ക്രൈം ബ്രാഞ്ച് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിരുന്നു.

മുഖ്യമന്ത്രിക്കും എംവി ഗോവിന്ദനുമെതിരെ ഗുരുതര ആരോപണം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും വീണ്ടും വെല്ലുവിളിച്ച് മാര്‍ച്ച് ഒന്‍പതിനാണ് സ്വപ്‌ന സുരേഷ് ഫേസ്‌ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ബെംഗളൂരു വിട്ടാല്‍ 30 കോടി രൂപ നല്‍കാമെന്ന് വാഗ്‌ദാനമുണ്ടായി. എന്നാല്‍, മുഖ്യമന്ത്രി മകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ നടത്തുന്ന ഇടപാടുകള്‍ മുഴുവന്‍ പുറത്തുകൊണ്ടുവരും വരെ പോരാടുമെന്നും അവര്‍ വ്യക്തമാക്കി.

മൂന്ന് ദിവസം മുന്‍പ് വിജേഷ്‌ പിള്ള എന്ന കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ ചാനല്‍ അഭിമുഖത്തിന് തന്ന പേരില്‍ വിളിച്ചു. അതിന്‍റെ ഭാഗമായി താന്‍ മക്കളേയും കൂട്ടി ബെംഗളൂരുവിലെ ഒരു ഹോട്ടലിന്‍റെ ലോബിയിലെത്തി. ഈ സമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും നേരിട്ടും ഡിജിറ്റലായുമുള്ളതെല്ലാം ഏല്‍പ്പിച്ച് ബെംഗളൂരു വിടണമെന്നും വിജേഷ് പിള്ള പറഞ്ഞതായി സ്വപ്‌ന ആരോപിച്ചു.

ALSO READ| സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി വിജേഷ് പിള്ള; സംസാരിച്ചത് വെബ് സീരീസിനെ കുറിച്ച്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നിര്‍ദേശ പ്രകാരമാണ് വിജേഷ് പിള്ള എത്തിയതെന്നും അവര്‍ ആരോപിച്ചു. അതേസമയം, സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി വിജേഷ് പിള്ള രംഗത്തെത്തി. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സ്വപ്‌ന തന്നെ അപകീർത്തിപ്പെടുത്തി. അവർ പറഞ്ഞെതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

വെബ് സീരിസ് ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് സ്വപ്‌നയെ ബെംഗളൂരുവിലുള്ള ഹോട്ടലിൽ വച്ച് കണ്ടത്. ഇന്‍റർവ്യൂ നടത്തണമെന്ന് പറഞ്ഞ് തന്നെയായിരുന്നു അവരെ ആദ്യം ബന്ധപ്പെട്ടതെന്നും വിജേഷ് പിള്ള ഇടിവി ഭാരതിനോട് പറഞ്ഞു.

Last Updated : Mar 17, 2023, 12:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.