ETV Bharat / state

സി ഒ ടി നസീര്‍ ആക്രമണം; സിപിഎം അന്വേഷണം ആരംഭിച്ചു

തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തി

സി ഒ ടി നസീര്‍
author img

By

Published : Jun 9, 2019, 11:32 AM IST

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്ന സി ഒ ടി നസീറിന് നേരെ നടന്ന ആക്രമണത്തില്‍ സിപിഎം അന്വേഷണം ആരംഭിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം എംഎൽഎ ടിവി രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പാര്‍ട്ടി ജില്ല കമ്മിറ്റിയാണ് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തി തെളിവെടുപ്പ് നടത്തി.

ആക്രമണത്തിന് പിന്നിൽ തലശ്ശേരി എംഎൽഎ എഎൻ ഷംസീറും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണെന്ന് നസീർ ആരോപിച്ചിരുന്നു. ഇതിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം തെളിവെടുപ്പിന് ഹാജരായി. നസീറിനെ എഎന്‍ ഷംസീര്‍ ഭീഷണിപ്പെടുത്തിയതായി അറിയാമെന്ന് പലരും മൊഴി നൽകിയതായാണ് വിവരം.

പാർട്ടി സമാന്തര അന്വേഷണത്തിന്‍റെ ഭാഗമായി എഎൻ ഷംസീറിനെയും കമ്മിഷൻ വിളിച്ച് വരുത്തിയേക്കും എന്നാണ് സൂചന. അക്രമങ്ങളിൽ നിന്നും പിൻതിരിയണമെന്ന് നേതൃത്വം അണികളെ ബോധവൽക്കരിക്കുന്നതിനിടെ പാർട്ടിയുടെ എംഎൽഎക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സിപിഎം നിജസ്ഥിതി മനസിലാക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മെയ് 18ന് രാത്രിയാണ് സി ഒ ടി നസീർ അക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലാവുകയും രണ്ട് പേർ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

COT Nazeer follow up
വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ സിഒടി നസീർ വധശ്രമ കേസിൽ പാർട്ടി അന്വേഷണം ആരംഭിച്ചു. സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. തലശ്ശേരി എംഎൽഎ എഎൻ ഷംസീറിനേയും കമ്മീഷൻ വിളിച്ചു വരുത്തി തെളിവെടുക്കും.
.....
തലശ്ശേരിയിലെ പാർട്ടി അംഗങ്ങളായ ഇരുപതോളം പേരെയാണ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തി തെളിവെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗം ടിവി രാജേഷ് എംഎൽഎ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. വൈകീട്ട് വരെ നടന്ന തെളിവെടുപ്പിൽ ഓരോ അംഗങ്ങളെയായാണ് കമ്മീഷൻ കണ്ടത്. നസീർ ആക്രമിപ്പെടാനുള്ള കാരണമാണ് പ്രധാനമായും കമ്മീഷൻ ചോദിച്ചറിഞ്ഞത്. ആക്രമണത്തിൽ പിന്നിൽ എഎൻ ഷംസീർ എംഎൽഎയും രണ്ട്  ലോക്കൽ കമ്മറ്റി അംഗങ്ങളുമാണെന്ന് നസീർ ആരോപിച്ചിരുന്നു. ഇതിൽ ഒരു ലോക്കൽ കമ്മറ്റി അംഗം തെളിവെടുപ്പിന് ഹാജരായി. നസീറിനെ എംഎൽഎ ഭീഷണിപ്പെടുത്തിയ കാര്യം അറിയാമെന്ന് പലരും മൊഴി നൽകിയെന്നാണ് വിവരം. പാർട്ടി സമാന്തര അന്വേഷണത്തിന്റെ ഭാഗമായി എഎൻ ഷംസീർ എംഎൽഎയേയും കമ്മീഷൻ വിളിച്ച് വരുത്തിയേക്കും. അക്രമങ്ങളിൽ നിന്നും പിൻതിരിയണമെന്ന് നേതൃത്വം അണികളെ ബോധവൽക്കരിക്കുന്നതിനിടെ പാർട്ടി എംഎൽഎക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സിപിഎം നിജസ്ഥിതി മനസിലാക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കഴിഞ്ഞ മെയ് 18ന് രാത്രിയാണ് സിഒടി നസീർ ആക്രമിക്കട്ടത്. സംഭവത്തിൽ 3 പേർ അറസ്റ്റിലാവുകയും രണ്ട് പേർ കോടതിയിൽ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.

ഇടിവി ഭാരത്
കണ്ണൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.