ETV Bharat / state

കൂട്ടുപ്പുഴ പുതിയ പാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു

author img

By

Published : Jan 9, 2021, 3:16 PM IST

Updated : Jan 9, 2021, 4:09 PM IST

കർണാടക വനം വകുപ്പുമായുള്ള തർക്കത്തെ പാലത്തിന്‍റെ നിർമാണം തുടർന്നാണ് മുടങ്ങിയത്.

കൂട്ടുപ്പുഴ പുതിയ പാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു  കൂട്ടുപ്പുഴ പുതിയ പാലത്തിന്‍റെ നിർമാണം  കൂട്ടുപ്പുഴ പുതിയ പാലം  കൂട്ടുപ്പുഴ  കണ്ണൂർ  new koottupuzha bridge has resumed  construction of new koottupuzha bridge  koottupuzha  kannur
കൂട്ടുപ്പുഴ പുതിയ പാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു

കണ്ണൂർ: കർണാടകയുമായുള്ള അവകാശ വാദ തർക്കത്തെ തുടർന്ന് മുടങ്ങിപ്പോയ കൂട്ടുപ്പുഴ പുതിയ പാലത്തിന്‍റെ നിർമാണം പുനരാരംഭിച്ചു. പാതിവഴിയിൽ നിർമ്മാണം നിലച്ച പാലത്തിന്‍റെ നിർമാണം ഒന്നര വർഷത്തിന് ശേഷമാണ് ആരംഭിച്ചത്.

റോഡ് നിർമാണത്തിന്‍റെ ഭാഗമായി കെ.എസ്.ടി.പി. പൂർത്തിയാക്കേണ്ട പാലം കർണാടക വനം വകുപ്പുമായുള്ള തർക്കത്തെ തുടർന്നാണ് മുടങ്ങിയത്. ദേശീയ വനം-വന്യജീവി ബോർഡിന്‍റെ അനുമതി കിട്ടിയിട്ടും നിർമാണത്തിനായി കർണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരളത്തിന്‍റെ മേൽനോട്ടത്തിൽ നിർമിക്കേണ്ട പാലത്തിന്‍റെ പകുതിയോളം ഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. നാലുമാസത്തിനുള്ളിൽ പുതിയ പാലം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതോടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അപകടവാസ്ഥയിലായ കൂട്ടുപുഴ പഴയ പാലത്തിന് പകരം പുതിയ പാലം എന്ന സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാകും.

Last Updated : Jan 9, 2021, 4:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.