ETV Bharat / state

പി.ജെ ആർമി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൻ്റെ മുഖചിത്രം മാറ്റി - P Jayarajan

തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ജില്ലയിൽ എത്താനിരിക്കെയാണ് വിവാദ ഗ്രൂപ്പിൻ്റെ പ്രൊഫൈൽ ചിത്രം മാറ്റിയത്

പി ജയരാജൻ  പി.ജെ ആർമി ഗ്രൂപ്പ്  P Jayarajan  P J Army Group
പി.ജെ ആർമി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൻ്റെ മുഖചിത്രം മാറ്റി
author img

By

Published : Mar 7, 2021, 10:40 PM IST

കണ്ണൂർ: സി.പി.എം നേതാവ് പി.ജയരാജന് സീറ്റ് നൽകാത്തതിൽ സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ പി.ജെ ആർമി എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൻ്റെ മുഖചിത്രം മാറ്റി. പി. ജയരാജൻ്റെ ചിത്രത്തിന് പകരം ക്യാപ്റ്റൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രമാണ് പുതിയ മുഖചിത്രം. സ്ഥാനാർഥി പട്ടികയിൽ പി. ജയരാജൻ്റെ പേരില്ലെന്ന വിവരം പുറത്ത് വന്നതോടെ പി.ജെ ആർമി ഗ്രൂപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പി.ജയരാജൻ തന്നെ പി.ജെ ആർമിയെ തള്ളി രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ജില്ലയിൽ എത്താനിരിക്കെയാണ് വിവാദ ഗ്രൂപ്പിൻ്റെ പ്രൊഫൈൽ ചിത്രം മാറ്റിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.