കണ്ണൂർ : സിപിഎം സംസ്ഥാനകമ്മിറ്റി ഓഫിസായ എ.കെ. ജി സെന്‍ററിന് നേരെ നടന്ന ആക്രമണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആസൂത്രണം ചെയ്‌ത നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രാഹുൽ ഗാന്ധിയുടെ സന്ദർശന ദിവസം ലക്ഷ്യമാക്കിയുള്ള തിരക്കഥയാണ് തിരുവനന്തപുരത് നടന്നത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിൻ്റെ വാർത്താ പ്രാധാന്യം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ്.
സാമാന്യ വിവരമുള്ള ഏതേങ്കിലും ഒരു കോൺഗ്രസ്‌കാരന്‍ രാഹുൽ വരുന്ന ദിവസം ഇത്തരത്തിൽ ഒരാക്രമണം നടത്തുമോ? സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച പ്രതികളെ കണ്ടെത്താനായാട്ടില്ല. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്‍റെ ഗുണ്ടാ സംഘമാണ് ആക്രമണത്തിന് പിന്നിൽ.
മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ച് വിടാനുള്ള ശ്രമവും ഇതിനു പിന്നിൽ ഉണ്ട്. കോൺഗ്രസിന് വേണമെങ്കിൽ പ്രത്യാക്രമണമാവാമായിരുന്നു. വേണ്ടെന്നാണ് തീരുമാനിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.