ETV Bharat / state

മഹാരാഷ്‌ട്രയില്‍ ഇടുക്കി സ്വദേശി മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

മഹാരാഷ്‌ട്രയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍. പാറത്തോട് സ്വദേശിയായ വസന്താണ് മരിച്ചത്. വസന്ത് മഹാരാഷ്‌ട്രയിലേക്ക് പോയത് ഫെബ്രുവരി 27ന്. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വസന്ത് കുടുംബത്തോട് പറഞ്ഞു. മഹാരാഷ്ട്ര പൊലീസ് കേസെടുത്തു.

Youth found dead in Maharashtra  മഹാരാഷ്‌ട്രയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍  മഹാരാഷ്‌ട്ര  യുവാവ് മരിച്ച നിലയില്‍  മഹാരാഷ്‌ട്ര  മഹാരാഷ്ട്ര പൊലീസ്  മുംബൈ വാര്‍ത്തകള്‍  മുംബൈ പുതിയ വാര്‍ത്തകള്‍  death news updates  latest news in Maharashtra
പാറത്തോട് സ്വദേശി വസന്ത് (32)
author img

By

Published : Mar 13, 2023, 5:07 PM IST

ഇടുക്കി/മുംബൈ: മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് സ്വദേശിയായ വസന്താണ് (32) മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് വസന്ത് മഹാരാഷ്‌ട്രയിലെ മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10ന് തിരികെയെത്തുമെന്നാണ് കുടുംബത്തോട് പറഞ്ഞിരുന്നത്.

മാര്‍ച്ച് 10ന് വീട്ടിലെത്താതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ വിവരം അറിയിച്ചു. നേരത്തെ വസന്ത് ഫോണില്‍ സംസാരിച്ചിക്കവേ തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് വസന്തിന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.

ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഗോവയിലുണ്ടെന്ന് മനസിലായതോടെ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഇതിനിടെ ഇന്നലെ രാവിലെ മഹാരാഷ്ട്ര സിന്ധുബര്‍ഗ് ജില്ലയിലെ കൂടല്‍ പൊലീസ് മരണ വിവരം കുടുംബത്തെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മഹാരാഷ്ട്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.