ഇടുക്കി: ഒറ്റ തിരിഞ്ഞും കൂട്ടമായും കാട്ടനകള്‍ വീണ്ടും മൂന്നാര്‍ ടൗണിലും പരിസരങ്ങളിലും നിലയുറപ്പിച്ചിരിക്കുകയാണ്. മൂന്നാര്‍ പൊലീസ് സ്‌റ്റേഷന്‍, ഇക്കാനഗര്‍, പഴയമൂന്നാര്‍, മൂന്നാര്‍ കോളനി, രാജീവ് ഗാന്ധി കോളനി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കാട്ടാനകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെത്തിയ ഒറ്റയാൻ സര്‍ക്കാര്‍ സ്‌കൂളിന്‍റെ സംരക്ഷണ ഭിത്തി തകര്‍ക്കുകയും റോഡിലൂടെ എത്തിയ ബൈക്ക് യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെ ആറ് ആനകള്‍ അടങ്ങുന്ന സംഘം കാടിറങ്ങി ഇക്കാ നഗർ രാജീവ്ഗാന്ധി കോളനിയില്‍ എത്തി. പുലര്‍ച്ചെ രണ്ടുമണിവരെ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശവാസികളുടെ വാഴകൃഷി പൂര്‍ണ്ണമായും നശിപ്പിച്ചു. ഇവരുടെ നടപ്പാതയടക്കം ഇടിച്ചുകളയുകയും ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ കാട്ടന കൂട്ടമായെത്തിയതോടെ രാത്രികാലങ്ങളില്‍ ഭീതിയോടെയാണ് ആളുകള്‍ കഴിയുന്നത്.
മൂന്നാര്‍ ടൗണിലും പരിസരത്തും കാട്ടാനശല്യം രൂക്ഷം - മൂന്നാര്‍ ടൗണ്‍
കഴിഞ്ഞ ദിവസം പഴയ മൂന്നാറിലെത്തിയ ഒറ്റയാന സര്‍ക്കാര്‍ സ്‌കൂളിന്‍റെ സംരക്ഷണ ഭിത്തി തകര്‍ക്കുകയും റോഡിലൂടെ എത്തിയ ബൈക്ക് യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.