ഇടുക്കി: റോഡിൽ മരം വീണ് ഗതാഗത കുരുക്കിൽപ്പെട്ട് ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയ വീട്ടമ്മ മരിച്ചു. ഇടുക്കി അടിമാലി ചിറയിലാൻ കുഞ്ഞുമുഹമ്മദിന്‍റെ ഭാര്യ ബീവിയാണ് (55) മരിച്ചത്. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം മൂന്നു കലുങ്കിലാണ് വൻമരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചത്.
15 മിനിറ്റോളം ഗതാഗതക്കുരുക്കിൽ അകപ്പെട്ടതോടെയാണ് ബീവി മരിച്ചത്. അടിമാലിയിൽ നിന്ന് കോതമംഗലം ഭാഗത്തേക്കു പോകുകയായിരുന്ന ആംബുലൻസാണ് ഗതാഗതക്കുരുക്കിൽപെട്ടത്. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ ബീവിയെ പ്രവേശിപ്പിച്ചത്. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ഗതാഗതക്കുരുക്കിൽപ്പെട്ടത്. ഇതോടെ ബീവിയെ തിരികെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സംഭവം നടന്ന് അരമണിക്കൂർ കഴിഞ്ഞാണ് അഗ്നിരക്ഷാസേനയും, ഹൈവേ പോലീസും സ്ഥലത്തെത്തിയത്. മരം വീഴുന്ന സമയത്ത് ഇതുവഴി കടന്നുപോയ രണ്ട് ബൈക്കുകളിലെ യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറിനു ശേഷമാണു മരം മുറിച്ചു മാറ്റി ഗതാഗതം പുനരാരംഭിച്ചത്.
റോഡിൽ മരം വീണു; ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയ വീട്ടമ്മ മരിച്ചു - ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം മൂന്നു കലുങ്കിലാണ് വൻമരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചത്.
![റോഡിൽ മരം വീണു; ആംബുലൻസിൽ ആശുപത്രിയിലേക്ക് പോയ വീട്ടമ്മ മരിച്ചു ഇടുക്കി ഗതാഗത കുരുക്കിൽപെട്ട് ആംബുലൻസിൽ മരണം ആംബുലൻസ് ഗതാഗതക്കുരുക്കിൽപെട്ടു woman died stuck in traffic block](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9342637-thumbnail-3x2-asasc.jpg?imwidth=3840)