ETV Bharat / state

ഗതാഗതകുരുക്കില്‍പ്പെട്ട് മൂന്നാറിലെ വിനോദ സഞ്ചാരികൾ

ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികളും അശാസ്ത്രീയ വാഹന പാര്‍ക്കിങ്ങും റോഡുകളുടെ വീതി കുറവുമാണ് ഗതാഗതകുരുക്കിന് കാരണം.

വിനോദ സഞ്ചാരികൾ  മൂന്നാർ  ഇടുക്കി  ഗതാഗതകുരുക്ക്  munnar  idukki news  travelers  munnar latest news
ഗതാഗതകുരുക്കില്‍പ്പെട്ട് മൂന്നാറിലെ വിനോദ സഞ്ചാരികൾ
author img

By

Published : Dec 31, 2019, 1:38 AM IST

Updated : Dec 31, 2019, 2:31 AM IST

ഇടുക്കി: അവധി ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ മൂന്നാറിൽ ഗതാഗതകുരുക്ക് രൂക്ഷമായി. മണിക്കൂറുകളാണ് സഞ്ചാരികള്‍ കുരുക്കില്‍പെടുന്നത്. റോഡുകളുടെ ശോചനീയാവസ്ഥയും വീതി കുറവുമാണ് കുരുക്കിന് കാരണമായി വിനോദ സഞ്ചാരികൾ ചൂണ്ടിക്കാണിക്കുന്നത്. ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ ജോലികളും അശാസ്ത്രീയ വാഹന പാര്‍ക്കിങും സഞ്ചാരികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

ഗതാഗതകുരുക്കില്‍പ്പെട്ട് മൂന്നാറിലെ വിനോദ സഞ്ചാരികൾ

രാവിലെയും വൈകുന്നേരങ്ങളിലും റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. കഴിഞ്ഞ ദിവസം മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റൂട്ടില്‍ രണ്ട് മണിക്കൂറിലധികമാണ് വാഹനങ്ങള്‍ കുരുങ്ങിയത്. സഞ്ചാരികള്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാനാകാതെ മടങ്ങുന്നതും നിത്യസംഭവമാണ്. സഞ്ചാരികളുടെ വരവ് വര്‍ധിക്കുന്നതിന് മുന്‍പ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇത് ഇത്തവണയും നടപ്പായില്ലെന്ന് പ്രദേശവാസികളും വ്യാപാരികളും ആരോപിച്ചു. കുരുക്ക് കാരണം ടോപ് സ്റ്റേഷനും രാജമലയുമടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനകാതെ മടങ്ങേണ്ടി വരുന്നത് സഞ്ചാരികളെ നിരാശരാക്കുന്നുണ്ട്.

Intro:അവധി ആഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ ഗതാഗതകുരുക്കും രൂക്ഷമായി.പലപ്പോഴും മണിക്കൂറുകളോളമാണ് സഞ്ചാരികള്‍ കുരുക്കില്‍പ്പെട്ട് കിടക്കുന്നത്.Body:മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി ഇത്തവണയും മൂന്നാറില്‍ വലിയ ഗതാഗതകുരുക്കാണനുഭവപ്പെടുന്നത്.റോഡുകളുടെ ശോചനീയാവസ്ഥയും വീതി കുറവുമാണ് ഗതാഗതകുരുക്കിനുള്ള ഒന്നാമത്തെ കാരണം.ദേശിയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണജോലികളും അശാസ്ത്രീയ വാഹന പാര്‍ക്കിംഗും സഞ്ചാരികള്‍ക്ക് തിരിച്ചടിയാകുന്നു.രാവിലെയും വൈകുന്നേരങ്ങളിലും റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്.കഴിഞ്ഞ ദിവസം മൂന്നാര്‍ മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റൂട്ടില്‍ രണ്ട് മണിക്കൂറിലധികം വാഹനങ്ങള്‍ കുരുങ്ങി.കുരുക്കില്‍പ്പെടുന്ന സഞ്ചാരികള്‍ സന്ദര്‍ശനം പൂര്‍ത്തീകരിക്കാതെ മടങ്ങുന്നതും നിത്യകാഴ്ച്ചയാണ്.

ബൈറ്റ്

ജെയിസൺ
വിനോദ സഞ്ചാരിConclusion:ഓരോ വര്‍ഷവും വിനോദ സഞ്ചാര സീസണ്‍ സീസണ്‍ ആരംഭിക്കും മുമ്പെ ഗതാഗത നിയന്ത്രണത്തിന് സംവിധാനമൊരുക്കുമെന്ന് അധികൃതര്‍ അറിയിക്കുമെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാറില്ല.ഗതാഗതകുരുക്ക് മൂലം ടോപ് സ്റ്റേഷനും രാജമലയുമടക്കം സന്തര്‍ശിക്കാനകാതെ മടങ്ങേണ്ടി വരുന്നത് സഞ്ചാരികള്‍ക്ക് നിരാശ നല്‍കുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Dec 31, 2019, 2:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.