ETV Bharat / state

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം - ഇന്ധന വില

ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം

fuel price hike  fuel price  fuel price hike protest  ഇന്ധന വിലവർധന  ഇന്ധന വില  ഇന്ധന വിലവർധനവിൽ പ്രതിഷേധം
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം
author img

By

Published : Feb 18, 2021, 8:37 PM IST

Updated : Feb 18, 2021, 8:45 PM IST

ഇടുക്കി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച്‌ ഇടുക്കിയിൽ പന്തംകൊളുത്തി പ്രകടനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. നിരവധി പ്രവർത്തകരാണ് പ്രകടനത്തിൽ പങ്കെടുത്തത്.

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം

സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം രാജകുമാരിയിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്‍റ് ബോസ് പുത്തയത്‌ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹങ്ങൾക്ക് ഒപ്പം മരണവീട്ടിലെ പോക്കറ്റടിക്കാരനായി മാറുകയാണ് സംസ്ഥാന സർക്കാർ എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിഷേധ യോഗത്തിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.ആർ. സദാശിവൻ, പഞ്ചായത്ത് മെമ്പർ ജെയ്‌സൺ, പി.റ്റി. എൽദോ, അലൻ പി. എൽദോ തുടങ്ങിയവർ പങ്കെടുത്തു.

Last Updated : Feb 18, 2021, 8:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.