ETV Bharat / state

സഞ്ചാരികൾക്ക്‌ ദ്യശ്യാനുഭവം നൽകി രാജാക്കാട്ടെ കനകക്കുന്ന്‌

അസ്തമന കാഴ്ചകൾക്ക് ഒപ്പം രാജാക്കാട് പട്ടണവും വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ്‌ എത്തുന്നത്

Kanakakkunnu  visual experience to the tourists  tourists  കനകക്കുന്ന്‌  ഇടുക്കി  idukki  രാജാക്കാട്‌  rajakadu  സഞ്ചാരികൾ
സഞ്ചാരികൾക്ക്‌ ദ്യശ്യാനുഭവം നൽകി രാജാക്കാട്ടെ കനകക്കുന്ന്‌
author img

By

Published : Feb 26, 2021, 12:04 PM IST

Updated : Feb 26, 2021, 2:48 PM IST

ഇടുക്കി: ഇടുക്കിയിലെ കുളിരിനെയും മഞ്ഞിനേയും വകഞ്ഞു മാറ്റി പുൽനാമ്പുകളെ തഴുകിയെത്തുന്ന ഉദയാസ്‌തമയ കാഴ്‌ചകൾ എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് . ചെമ്മാനത്ത് നാളെയുടെ പ്രതീക്ഷകൾ പങ്കുവെച്ച് മറയുന്ന അസ്തമന കാഴ്ചകൾക്ക് മലയോരമണ്ണിൽ പ്രിയമേറുകയാണ്. ചുവന്ന് തുടുത്ത പടിഞ്ഞാറേ മാനം പതിയെ ഇരുളില്‍ മറയുന്നത് കലാകാരൻ ക്യാൻവാസിലേക്ക് ചായകൂട്ടുകൾ പകർത്തുന്നതുപോലെയാണ് .ആ കാഴ്ചകൾ കാണുവാനും മനസിന്‍റെ ക്യാൻവാസിൽ ആ ചിത്രങ്ങൾ ആഴത്തിൽ പതിപ്പിക്കുവാനും രാജാക്കാട്ടിലെ കനകക്കുന്നിന്‍റെ മുകളിൽ എത്തണം.

സഞ്ചാരികൾക്ക്‌ ദ്യശ്യാനുഭവം നൽകി രാജാക്കാട്ടെ കനകക്കുന്ന്‌

അസ്തമയ സയമത്തെ കനക സൂര്യന്‍റെ വെയിലേറ്റ് കനകം പോലെ തിളങ്ങുന്ന മലയെ നോക്കി പഴമക്കാര്‍ വിളിച്ചതാണ് കനകക്കുന്നെന്ന്. മൂടൽ മഞ്ഞിനാൽ മറയുന്ന മലനിരകള്‍ക്കപ്പുറത്ത് മായുന്ന സൂര്യനെ കാണാൻ നിരവധി ആളുകളും ഇവിടേയ്‌ക്കെത്തുന്നുണ്ട്.അസ്തമയ കാഴ്ചകൾക്ക് ഒപ്പം രാജാക്കാട് പട്ടണവും വിദൂര ദൃശ്യങ്ങളും ആസ്വദിക്കാൻ നിരവധി സഞ്ചാരികളെത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവിടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കനകക്കുന്നിനെ ജില്ലയിലെ തന്നെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാന്‍ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Last Updated : Feb 26, 2021, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.