ഇടുക്കി: കോഴിയിറച്ചി വിഭവങ്ങളെ കൈവിടാനൊരുങ്ങി ഹോട്ടല്‍ ഉടമകള്‍. കോഴിയിറച്ചി വില കുതിച്ചുര്‍ന്നതോടെയാണ് ഹോട്ടലുടമകള്‍ കോഴിയിറച്ചി വിഭവങ്ങൾ ഉപേക്ഷിച്ചു തുടങ്ങിയത്. 145 രൂപയാണ് മധ്യകേരളത്തിലെ കോഴി വില.
ഒരാഴ്‌ചയില്‍ ഉയർന്നത് 10 രൂപ
കോഴിത്തീറ്റ വില ഉയര്‍ന്നതാണ് ഇറച്ചി കോഴി വില കുതിക്കാന്‍ കാരണമെന്നാണ് കോഴി വ്യാപാരികളുടെ അഭിപ്രായം. കോഴിഇറച്ചിക്ക് പുറമെ സവാളയുടെയും പാചക വാതകത്തിന്‍റെയുമൊക്കെ വില കുതിച്ചുയരുന്നത് ഹോട്ടല്‍ മേഖലക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. ഇനിയും വില ഉയര്‍ന്നാല്‍ എങ്ങനെ കോഴി വിഭവങ്ങള്‍ വിളമ്പുമെന്ന ആശങ്കയും ഹോട്ടല്‍ ഉടമകള്‍ പങ്ക് വയ്ക്കുന്നു.
കൊവിഡ് കാലത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാനുള്ള അനുമതി ലഭിച്ചിട്ട് അധിക ദിവസങ്ങളായിട്ടില്ല. തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഹോട്ടലുകള്‍ പലതും സജീവമായി വരുന്നതേയുള്ളു.
Also Read: 10 വര്‍ഷം ഇന്ത്യയില്‍ ഒളിവില്‍ കഴിഞ്ഞു; ഡല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരന്‍ പിടിയില്‍
പാചകവാതക വിലനിയന്ത്രണമടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ഹോട്ടല്‍ ഉടമകള്‍ മുമ്പോട്ട് വയ്ക്കുന്നു.