ഇടുക്കി: ഇടുക്കിയുടെ മലയോര മേഖലകളില്‍ രാത്രി കാഴ്ചയുടെ സൗന്ദര്യം നിറച്ച് നിശാഗന്ധി പൂത്തു. അനന്തശയനം എന്ന് വിളിപ്പേരുള്ള നിശാഗന്ധിക്ക് ഒരു ദിവസം മാത്രമാണ് ആയുസ്. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം സുഗന്ധം നിറച്ച് രാത്രിയില്‍ മാത്രം പുഷ്‌പിക്കുന്ന നിശാഗന്ധിക്ക് രാത്രിയില്‍ സൗന്ദര്യം കൂടും. ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണ്ണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്.
ധാരാളം ഔഷധ ഗുണങ്ങളും ഇതിനുണ്ട്. അണുബാധയ്ക്കും വൃക്ക രോഗങ്ങൾക്കും ഇതിന്‍റെ നീര് വളരെ ഫലപ്രദമായ ഔഷധമാണ്. അതുകൊണ്ടു തന്നെ രാത്രിയുടെ രാജകുമാരിയായ നിശാഗന്ധി വംശനാശം സംഭവിക്കുന്ന സസ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.