ഇടുക്കി : പുലി ഭീതിയൊഴിയാതെ മാങ്കുളം ആറാംമൈല്‍ സ്വദേശികള്‍. ജനവാസ മേഖലയില്‍ എത്തിയ പുലി ആടുകളെ കടിച്ച് കൊന്നു. അടക്കാപറമ്പിൽ ബിജു ജോണിൻ്റെ രണ്ട് ആടുകളെയാണ് പുലി കടിച്ചുകൊന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയില്‍ പുലിയെ കണ്ട് തുടങ്ങിയിട്ട്. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ വനം വകുപ്പ് മേഖലയില്‍ ക്യാമറകള്‍ സ്ഥാപിച്ചു. ക്യാമറയില്‍ ചിത്രം പതിഞ്ഞതോടെ പുലിയെ പിടികൂടാനായി കൂട് ഒരുക്കുകയും ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടെങ്കിലും പുലി കെണിയില്‍ അകപ്പെട്ടില്ല. കഴിഞ്ഞ ദിവസം പെരുമന്‍കുത്ത്, മുനിപ്പാറ എന്നിവിടങ്ങളിലും പുലി ആടുകളെ വകവരുത്തിയിരുന്നു. മാത്രമല്ല മേഖലയിലെ വളര്‍ത്ത് നായകളെയും പുലി ആക്രമിച്ചിരുന്നു.
also read: യഥാര്‍ഥ മൃഗത്തെ തിരിച്ചറിയുക, മിണ്ടാപ്രാണിയോട് മനുഷ്യര്‍ ചെയ്യുന്ന ക്രൂരതയുടെ ദൃശ്യം
വെള്ളിയാഴ്‌ച വൈകുന്നേരം വീട്ടുമുറ്റത്തേക്ക് വരെ പുലി എത്തിയിരുന്നെന്ന് പ്രദേശവാസിയായ ബിജു ജോണ്‍ പറഞ്ഞു.